‘ടാ കിഡ്നാപ്പിംഗ് ന് നമ്മൾ അകത്താകുമോ..?
രാഹുൽ തമാശയായി ചോദിച്ചു. കൃഷ്ണ ഇടയ്ക്ക് അവളെ ഇറക്കി വിടുമോ എന്ന് ചോദിക്കുന്നത് കൊണ്ടു അവൻ കളിയാക്കിയത് ആണ്.
‘നീ നോക്കിക്കേ.. പോലീസ് വല്ലോം പുറകെ ഉണ്ടോന്ന്…’
ഞാൻ ചുമ്മാ മിററിൽ കൂടി പുറകിലേക്ക് നോക്കി..
‘പ്രശസ്ത സിനിമതാരം പദ്മ വാസുദേവിന്റെ അനുജത്തിയെ നാലാംഗ സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയി..’
ശ്രുതി ഒരു ചാനൽ അവതാരികയേ പോലെ പറഞ്ഞു. ഞങ്ങൾ എല്ലാം അത് കേട്ട് ചിരിച്ചു
‘നാലാംഗ സംഘം അല്ല, ആറംഗ സംഘം ആണ്.. പറഞ്ഞ പോലെ അവര് എന്തിയെ..?
ആഷിക്കിനെയും ഫാത്തിമയെയും കാണാഞ്ഞിട്ട് രാഹുൽ ചോദിച്ചു
‘രണ്ടും കൂടെ ഏതേലും കാട്ടിൽ കയറിയോ..?
ഞാൻ പിന്നിലേക്ക് പാളി അവരുണ്ടോ എന്ന് നോക്കി കൊണ്ടു പറഞ്ഞു. അപ്പോൾ എല്ലാവർക്കും ചിരി പിന്നെയും പൊട്ടി. കൃഷ്‌ണയ്ക്കും ചിരി ചെറുതായി വന്നു. ഇനിയും എതിർത്താൽ ഞങ്ങൾ പിന്നെയും കളിയാക്കുമെന്ന് അറിയാവുന്നത് കൊണ്ടു കൃഷ്ണ പിന്നെ അടങ്ങി ഇരുന്നു നല്ല കുട്ടി ആയിട്ട്..
ഞങ്ങൾ നേരെ പോയത് ശ്രുതിയുടെ വീട്ടിലേക്കാണ്. കഴിഞ്ഞ കൊല്ലം ഓണത്തിന് ഇവിടെ വന്നിട്ട് പിന്നെ ഇപ്പോളാണ് എല്ലാവരും ഇവിടേക്ക് വരുന്നത്. ഇടയ്ക്കു വരണം എന്നൊക്കെ വച്ചെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ വട്ടം വരാതെ ആദ്യമായ് ഞങ്ങളുടെ കൂടെ വന്നത് ഫാത്തിമ ആയിരുന്നു. ഞങ്ങൾ വന്നു കഴിഞ്ഞു അഞ്ചു മിനിറ്റ് കഴിഞ്ഞാണ് അവര് വന്നത്. അത് കൊണ്ടു കാറിൽ പറഞ്ഞത് വച്ചു അവനെ കുറച്ചു നേരം ഊക്കി. ശ്രുതിയുടെ വീടും അവളുടെ അമ്മയെയും അച്ഛനെയും ഒക്കെ കണ്ടപ്പോ കൃഷ്ണയുടെ മുഖം കുറച്ചു തെളിഞ്ഞു. ഇഷാനിയും ശ്രുതിയും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു..