‘നീ ഇല്ലെങ്കിൽ പോകുന്നില്ല എന്ന് പറഞ്ഞു എല്ലാവരും നിക്കുവാ.. നീ ജാഡ ഇടാതെ വാ..’
ഇഷാനി അവളെ നിർബന്ധിച്ചു
‘ഞാൻ ഇല്ലെന്ന് ഞാൻ പറഞ്ഞു..’
കൃഷ്ണ തറപ്പിച്ചു പറഞ്ഞു
‘നീ വരും..’
ഇഷാനി അതിലും ഉറപ്പിച്ച സ്വരത്തിൽ പറഞ്ഞു.. കൃഷ്ണ അതൊട്ടും പ്രതീക്ഷിച്ചില്ല. ഇഷാനി നേരെ കൃഷ്ണയുടെ കയ്യിൽ പിടിച്ചു കൊണ്ടു ഞങ്ങൾക്ക് നേരെ നടന്നു. കൃഷ്ണ അവളിൽ നിന്ന് കൈ വിടീക്കാൻ നോക്കിയെങ്കിലും നടന്നില്ല. കൃഷ്ണയെയും വലിച്ചു കൊണ്ടു ഇഷാനി വണ്ടിക്ക് അടുത്തേക്ക് വന്നു..
‘വേഗം വണ്ടി എടുക്ക്.. പോകാം..’
ഇഷാനി പറഞ്ഞു
‘എടി ഞാൻ വരുന്നില്ല..’
കൃഷ്ണ പറഞ്ഞു നോക്കി. ഇഷാനി അത് മൈൻഡ് ആക്കിയില്ല
‘നീ എന്ത് നോക്കി നിക്കുവാ. വണ്ടി എടുക്കടാ..’
ഇഷാനി എന്നേ ചീത്ത പറഞ്ഞു. ഞങ്ങൾ എല്ലാവരും പെട്ടന്ന് വണ്ടിയിൽ കയറി. ഇഷാനി കൃഷ്ണയെ പിടിച്ചു പിന്നിൽ കയറ്റി. ഒരു വശത്തു ഇഷാനിയും മറു വശത്തു ശ്രുതിയും. കൃഷ്ണ ശരിക്കും അവളുമാർക്ക് ഇടയിൽ ലോക്ക് ആയി. രാഹുൽ ആണ് എന്റെ കൂടെ മുന്നിൽ ഇരുന്നത്. ആഷിക്കും പാത്തുവും ബൈക്കിൽ വന്നോളും.. ഞാൻ വണ്ടി എടുത്തു
‘എടി ഞാൻ പൊക്കോട്ടെ.. എനിക്ക് പോയിട്ട് വേറെ പരുപാടി ഉണ്ട്..’
കൃഷ്ണ ലാസ്റ്റ് കെഞ്ചി നോക്കി
‘ഒരു പരിപാടിയും ഇല്ല..’
ഇഷാനി എന്തോ അധികാരത്തിൽ പറഞ്ഞു.
അവളോട് അത്രയും കമ്പിനി ഉള്ള ഞങ്ങൾ ഒക്കെ വിചാരിച്ചിട്ടും നടക്കാഞ്ഞത് കമ്പിനി ഇല്ലാഞ്ഞ ഇഷാനി ബലം പ്രയോഗിച്ചപ്പോൾ നടന്നു. ഇഷാനി അവളോട് എടുത്ത സ്വാതന്ത്ര്യം കണ്ടാൽ അവർ കട്ട ചങ്ക്‌സ് ആണെന്ന് തോന്നിപോകും. എന്തോ കൃഷ്ണ ഇഷാനിയെ ഈ കാര്യത്തിൽ അനുസരിച്ചു.