ഈ പെണ്ണിന്റെ കാര്യം. ഞാൻ നാണത്തോടെ ചുറ്റും നോക്കി. ആരും കണ്ടില്ലെന്ന് തോന്നുന്നു. ഇരുട്ട് വീണു തുടങ്ങി. ഞാൻ തല വെട്ടിച്ചൊന്ന് നോക്കിയപ്പോ ആണ് എതിരെ ഉള്ള വീട്ടിൽ ടെറസിൽ നിന്നൊരു തല എന്നേ നോക്കുന്നത് ഞാൻ കണ്ടത്. ഈ പയ്യന്റെ കാര്യം അവൾ ഇടയ്ക്ക് പറയാറുണ്ട്. അവളെ ട്യൂൺ ചെയ്യാനൊക്കെ നോക്കാറുണ്ട് എന്നൊക്കെ. അവനാണ് ഇത്. അവൻ ഉമ്മ തരുന്നത് കണ്ടിട്ടുണ്ട്. അതിന്റെ വിഷമം അവന്റെ മുഖത്തുണ്ട്. പുവർ ബോയ്.. ഞാൻ നോക്കുന്നത് കണ്ടപ്പോ അവൻ അവിടുന്ന് മാറി
ഇഷാനി അവളുടെ കുറച്ചു ഡ്രെസ്സും സാധനങ്ങളും ഒക്കെ രണ്ട് ബാഗിൽ ആക്കി കൊണ്ടു വന്നു എന്റെ പിന്നിൽ ഇരുന്നു. ഓണർ അമ്മയോട് നാട്ടിൽ പോകുവാ എക്സാം ന് അവിടുന്ന് വരാൻ ആണെന്നൊക്കെ എന്തോ കള്ളവും പറഞ്ഞു. മുഴുവൻ സാധനങ്ങളും എടുത്തിട്ടില്ല. അത് പിന്നെ എടുക്കാം എന്ന് അവൾ പറഞ്ഞു..
ഞങ്ങൾ രണ്ടും വീട്ടിൽ വന്നു കയറി അവൾ ബാഗ് ഒക്കെ ഒരിടത്തു ഒതുക്കി വച്ചിട്ട് ക്ഷീണത്തിൽ എന്ന പോലെ കട്ടിലിലേക്ക് വീണു. ഹും ഇന്നേക്ക് ഒരു പുടി. ഞാൻ കാമദേവനെ മനസ്സിൽ ധ്യാനിച്ചു അവളുടെ അടുത്തേക്ക് ചെന്നപ്പോ അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു ചുറ്റുപാടും വീക്ഷിച്ചു
‘ഞാൻ പോയപ്പോ എല്ലാം പഴയ പോലെ ആയല്ലേ.. നോക്കിക്കേ.. ഒരു വൃത്തിയുമില്ല..’
അവൾ ചുറ്റും നോക്കി പറഞ്ഞു
‘ഇതിലും കൂടുതൽ എന്ത് വൃത്തി ആണ്.. ഇതൊക്കെ ധാരാളം ആണ്..’
ഞാൻ പറഞ്ഞു
‘മര്യാദക്ക് എല്ലാം വൃത്തി ആക്കിക്കോ.. ഞാനും കൂടാം..’
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു കൊണ്ടു പറഞ്ഞു
മൂഞ്ചി. അടിച്ചു പൊളിക്കാൻ വന്ന എന്നേ കൊണ്ട് അവൾ അടിച്ചു വാരിച്ചു.