‘ഞാൻ പോകും.. അവളോട് മാത്രം ഞാൻ ക്ഷമിക്കില്ല. നീ എന്തൊക്കെ പറഞ്ഞാലും…’
ഇഷാനി എന്നേ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. അവളുടെ ശബ്ദം ഒന്ന് തണുത്തു. അവളും
‘നീ അവളോട് ഉള്ള വാശിക്ക് ആണോ തിരിച്ചു എന്റെ അടുത്ത് വന്നെ..? അവൾ വെല്ലുവിളിച്ചപ്പോൾ ഉള്ള വാശി കൊണ്ടു…?
ഞാൻ അവളുടെ താടിയിൽ പിടിച്ചുയർത്തി കണ്ണുകളിൽ നോക്കി ചോദിച്ചു
‘നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ..? ഞാൻ ഇഷ്ടം ഉള്ളോണ്ട് അല്ലേ വന്നെ..’
അവളുടെ സ്വരം പിന്നെയും മാറി. ഇത്തവണ കരച്ചിൽ ആണ് അവളിൽ നിന്നും വന്നത്
‘ദോണ്ടേ.. കരയാൻ തുടങ്ങുന്നു.. കരയാൻ മാത്രം എന്തേലും ഞാൻ പറഞ്ഞോ..?
അവളുടെ രണ്ട് കവിളിലും കൈ ചേർത്ത് ഞാൻ ചോദിച്ചു
‘പിന്നെ ഇപ്പൊ പറഞ്ഞില്ലേ വാശി കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന്.. എനിക്ക് ഇഷ്ടം ഇല്ലെന്നല്ലേ അതിനൊക്കെ അർഥം..’
അവൾ കരയുന്നതിന്റെ വക്കിൽ എത്തി ചോദിച്ചു
‘ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല.. എല്ലാം മായ്ച്ചു കള…’
ഞാൻ കൂടുതൽ സംസാരിക്കാൻ നിന്നില്ല.
അവളെ ചേർത്ത് നിർത്തി അവളുടെ ചോന്ന ചുണ്ടുകളിൽ ഞാൻ ചുണ്ട് ചേർത്തു. ലിപ്സ്റ്റിക് ഇടാതെ തന്നെ നല്ല നിറം ഉണ്ട് ഇഷാനിയുടെ ചുണ്ടിന്. ദൂരെ നിന്ന് നോക്കിയാൽ ലിപ് സ്റ്റിക് ചെറുതായ് ഇട്ടിട്ടുണ്ടെന്ന് തോന്നുക പോലും ചെയ്യും. അവളുടെ വിടർന്ന കീഴ്ചുണ്ട് ഞാൻ വലിച്ചു പറിച്ചു. ഇഷാനിയുടെ കീഴ്ചുണ്ട് ഒരല്പം വിടർന്നു തടിച്ചതാണ്. മുഖത്തെ ഏറ്റവും വലിയ ആകർഷണം തന്നെ ആ ചുണ്ടുകൾ ആണ്. കാണുമ്പോ തന്നെ അതിൽ കടിക്കാൻ തോന്നും.. ഇപ്പൊ ആണ് ശരിക്കും അങ്ങനെ ചെയ്യാൻ തോന്നിയത്.. അവളുടെ മൃദുലമായ അധരങ്ങളിൽ ഞാൻ പല്ലുകൾ ആഴ്ത്തി..