‘എനിക്ക് ഇപ്പൊ ഇവിടെ വച്ചു വേണം..’
അവൾ വിടുന്ന മട്ടില്ല
‘പറ്റില്ല..’
ഞാൻ തീർത്തു പറഞ്ഞു
‘ശരി. ഇനി ഒരിക്കലും എന്നോട് ഒന്നും ചോദിച്ചു വന്നേക്കല്ല്..’
പൊടുന്നനെ ദേഷ്യപ്പെട്ടു അവൾ അവിടെ നിന്നും എഴുന്നേറ്റ് പോയി. എനിക്ക് ഒന്ന് തടയാൻ കൂടി പറ്റിയില്ല. അവൾ എങ്ങോട്ടാണ് പോയിരിക്കുക എന്ന് എനിക്കൊരു ഊഹം ഉണ്ടായിരുന്നു. ക്ലാസ്സിന് മേലെ ഉള്ള ഒഴിഞ്ഞു കിടക്കുന്ന റൂമിൽ ആയിരിക്കും അവൾ. ആ ഊഹം ശരിയായി. സ്‌ഥിരം താവളത്തിൽ തന്നെ അവൾ ഉണ്ടായിരുന്നു. എന്നേ കണ്ടപ്പോ അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു
‘എന്തൊരു വാശിയാ.. വാ നമുക്ക് ഇപ്പൊ ചെയ്യാം..’
ഞാൻ അവളുടെ തോളിൽ കൈ വച്ചു പറഞ്ഞു
‘വേണ്ട.. ഇനി ഇല്ല.. ഒന്നുമില്ല..’
അവൾ കൈ തട്ടി മാറ്റി ദേഷ്യത്തിൽ പറഞ്ഞു
‘ഇങ്ങനെ ദേഷ്യപ്പെടാൻ എന്ത് ഉണ്ടായി അതിന് മാത്രം..?
ഞാൻ ചോദിച്ചു
‘അവൾ ഉള്ളത് കൊണ്ടല്ലേ നീ ചെയ്യാത്തത്…?
ഇഷാനി തിരിഞ്ഞു നിന്ന് എന്നേ നോക്കി ചോദിച്ചു
‘അതേ. അവൾ മാത്രം അല്ല അവിടെ വേറെയും ആൾ ഉണ്ടായിരുന്നു. ഇനിയിപ്പോൾ അവര് മാത്രം ഉള്ളായിരുന്നു എങ്കിലും ഞാൻ ചെയ്യില്ലായിരുന്നു.. നീ ഒന്ന് പറ വേറൊരാൾ നോക്കി നിക്കുമ്പോ നമ്മൾ എങ്ങനാ അങ്ങനെ ഒക്കെ ചെയ്യുന്നേ..?
ഞാൻ ന്യായമായ കാര്യം അവളോട് ചോദിച്ചു
‘നീ ഒന്നും പറയണ്ട. അവളുടെ മുന്നിൽ വച്ചു നിനക്ക് ഒന്നും പറ്റില്ല..’
‘നീ എന്തിനാ എപ്പോളും അവളുടെ കാര്യം എടുത്തു ഇടുന്നെ. അതൊക്കെ കഴിഞ്ഞതല്ലേ..? നിനക്ക് എന്തിനാ അവളോട് ഇപ്പോളും ദേഷ്യം…?
ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിച്ചു. ഇനി ആകെ കുറച്ചു ദിവസം കൂടിയുള്ളു ക്ലാസ് തീരാൻ. അതിന് ഇടയിൽ ഇവൾ പിന്നെയും വഴക്കിനു പോകുന്നത് എന്തിനാണോ..?