‘നീ ഉള്ളപ്പോൾ ഞാൻ എന്തിനാ തന്നെ ചെയ്യുന്നത്..?
പിന്നെ സംശയത്തോടെ അവൾ എന്നേ ഒന്ന് നോക്കി
‘നീ തനിയെ ചെയ്യാറുണ്ടോ..?
‘ഞാൻ ചെയ്യാറുണ്ട്..’
ഞാൻ ഉള്ള കാര്യം പറഞ്ഞു
‘നിന്റെ മനസ്സിൽ എപ്പോളും ഈ ചിന്ത അല്ലേ. പിന്നെ എങ്ങനാ..?
അവൾ പുച്ഛത്തോടെ എന്നേ നോക്കി പറഞ്ഞു
‘നിന്റെ മനസ്സിൽ പിന്നെ ഒട്ടും ഇല്ലല്ലോ..?
ഞാനും കളിയാക്കി
‘ഞാൻ ഒന്നും ഇതൊന്നും ചിന്തിച്ചിട്ട് കൂടിയില്ല. ഇപ്പോളാണ് ഇതൊക്കെ ആലോചിക്കുന്നത് തന്നെ..’
അത് പറഞ്ഞിട്ട് എന്തോ ആലോചിച്ചിട്ടെന്ന പോലെ അവൾ എന്നോട് ചോദിച്ചു
‘ടാ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..? എന്നോടുള്ള സ്നേഹം വച്ചു കള്ളം പറയരുത്..’
‘ഇല്ല. സത്യം മാത്രമേ ബോധിപ്പിക്കൂ..’
ഞാൻ അവളുടെ തലയിൽ തൊട്ട് കൊണ്ടു പറഞ്ഞു
‘ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ടു ഞാൻ ചീത്ത ആകുമോ..? നമ്മൾ ഇപ്പൊ ഈ ചെയ്യുന്നത് ഒക്കെ ശരിയാണോ..?
അവൾ എന്നേ നോക്കി ചോദിച്ചു
‘ഇതൊന്നും ചെയ്തത് കൊണ്ടു നീ ചീത്ത ആകില്ല. ഇതൊക്കെ എല്ലാവരും ചെയ്യുന്നത് ആണ്. പിന്നെ നമ്മൾ പബ്ലിക് ആയി ചെയ്യുന്നത് കുറച്ചു മോശം ആണ്. പിന്നെ ഇവിടെ ഒന്നും ആരും നമ്മളെ കാണാൻ ഇല്ലാത്തത് കൊണ്ടും ആരെയും ശല്യപ്പെടുത്താത്തത് കൊണ്ടും അത്ര വലിയ തെറ്റൊന്നുമല്ല..’
ഞാൻ സത്യം പറഞ്ഞു
‘ശരിക്കും…?
അവൾ വിശ്വാസം ആകാൻ ഒന്ന് കൂടി ചോദിച്ചു
‘ആടി..’
ഞാൻ അവളുടെ മൂക്കിൽ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു
‘ടാ അവിടെ എവിടെയോ അല്ലേ പണ്ട് നമ്മൾ രണ്ട് പിള്ളേർ ഇരുന്നു കിസ്സ് അടിക്കുന്നത് ഒക്കെ കണ്ടത്..?
ദൂരേക്ക് കൈ ചൂണ്ടി ഇഷാനി ചോദിച്ചു
മുമ്പൊരിക്കൽ അവളുടെ ആൻസർ ഷീറ്റ് കോളേജിൽ കയറി എടുക്കുന്ന വിഷയം ഉണ്ടായ അന്ന് ഞങ്ങൾ പാർക്കിൽ വന്നു കുറച്ചു നേരം ഇരുന്നിരുന്നു. അന്ന് ദൂരെ ഇരുന്നു കിസ്സ് അടിച്ച പിള്ളേരെ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അതാണ് ഇഷാനി ഇപ്പൊ ഓർമിച്ചെടുത്തത്