‘ ജാഡ…’
ഞാൻ പറഞ്ഞു
‘ശരി.. ആയിക്കോട്ടെ..’
ഞാൻ ജാഡ എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടം ആയില്ല. അവൾ കൈ വലിച്ചു
‘ഇപ്പൊ ശരിക്കും ജാഡ..’
ഞാൻ പറഞ്ഞു
‘ആണ്. സമ്മതിച്ചു. ഞാൻ ജാഡ ആണ്. നിനക്ക് ഒട്ടും ജാഡ ഇല്ലല്ലോ.. രണ്ട് ദിവസം മൈൻഡ് പോലും ചെയ്തില്ലല്ലോ..’
അവൾ കെറുവോടെ പറഞ്ഞു
‘നീ അപ്പോൾ എത്ര ദിവസം എന്നേ മൈൻഡ് ചെയ്യാതെ ഇരുന്നു…?
ഞാൻ തിരിച്ചു ചോദിച്ചു
അതിന് മറുപടിക്ക് മുമ്പ് ചെറിയ ഒരു അടി ആയിരുന്നു എന്റെ കവിളിൽ വന്നു പതിച്ചത്.
‘ചെറ്റത്തരം കാണിച്ചിട്ടല്ലേ..?
‘മൈരേ ക്ലാസ്സ് ആണ്..’
അവൾ പതിയെ ആണ് തല്ലിയത് എങ്കിലും ഞാൻ ചുറ്റും ഒന്ന് നോക്കി. ആരെങ്കിലും കണ്ടോ ആവൊ.. നാണക്കേട് ആണ്
‘തെറി വിളിക്കുന്നോ..?
ഇഷാനി എന്റെ തുടയിൽ പിച്ചി.
‘നിനക്ക് ക്ലാസ്സിൽ ഇരുന്നു വേണ്ടാതീനം കാണിക്കാം.. തല്ലിയത് ആണോ കുഴപ്പം..?
‘ ഓക്കേ. തല്ലിയല്ലോ.. ആ പ്രശ്നം കഴിഞ്ഞല്ലോ..?
ഞാൻ ചോദിച്ചു
‘കഴിഞ്ഞൊന്നുമില്ല. മോനു ഞാൻ തരാം ബാക്കി..’
അവൾ കൈ കൂട്ടി തിരുമ്മി നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്ന ഭാവത്തിൽ പറഞ്ഞു
‘അത് കുഴപ്പമില്ല.. എന്റെ വാവ മിണ്ടിയല്ലോ..’
ഞാൻ പറഞ്ഞു
‘അയ്യടാ.. നിന്റെ വാവ..’
അവൾ ദേഷ്യത്തിൽ എന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.
അവളുടെ പിണക്കം ഒക്കെ പമ്പ കടന്നു എന്ന് എനിക്ക് മനസിലായി. ദേഷ്യം ഭാവിച്ചാണ് അവൾ പിന്നെയും സംസാരിച്ചതെങ്കിലും അതൊക്കെ ചുമ്മാ നമ്പർ ആണെന്ന് എനിക്ക് മനസിലാകും.. കുറച്ചു കഴിഞ്ഞു ആ നടിപ്പും കഴിഞ്ഞു അവൾ ജോളി ആയി.. ഞാൻ തോളിലൂടെ കയ്യിട്ടു അവളെ ചേർത്ത് പിടിച്ചു. ഏറ്റവും പിന്നിലായാണ് ഞങ്ങൾ ഇരിക്കുന്നത്. അത് കൊണ്ടു മുന്നിൽ ഉള്ള ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.. ആകെ കാണാൻ ചാൻസ് രാഹുലിനാണ്.. അവൻ ഇങ്ങോട്ടും ഒന്നും നോക്കുന്നില്ല..