ലക്ഷ്മി പറഞ്ഞു
‘എന്തിന്…?
‘നീ ഇവിടെ മൂഡോഫ് ആയി ഇരിക്കുവല്ലേ.. ഇനി രണ്ട് ദിവസം കഴിഞ്ഞു പോകാം..’
ലച്ചു പറഞ്ഞു
‘അയ്യേ അതൊന്നും ഓർത്ത് നീ ടെൻഷൻ ആകേണ്ട.. അതൊക്കെ ഞാൻ ഡീൽ ആക്കിക്കോളാം.. നിനക്ക് ഇപ്പൊ തന്നെ ക്ലാസ്സ് മിസ്സ് ആയിട്ടുണ്ട്.. നീ ക്യാൻസൽ ആക്കണ്ട..’
കൃഷ്ണ മുഖത്ത് ഏറെ നേരത്തിനു ശേഷം ഒരു ചിരി പടർത്തിക്കൊണ്ട് പറഞ്ഞു…
രണ്ട് ദിവസം കഴിഞ്ഞു പോകാമെന്നു പിന്നെയും പറഞ്ഞു നോക്കിയെങ്കിലും കൃഷ്ണ ലച്ചുവിനെ നിർബന്ധിച്ചു അന്ന് തന്നെ കയറ്റി വിട്ടു.. അവൾ പോകുന്ന വരെയും കൃഷ്ണ കരഞ്ഞില്ല.. എല്ലാം ഓക്കേ ആയത് പോലെ അവൾ അഭിനയിച്ചു.. കൂടെ കൂടെ മൂവ് ഓൺ ആയെന്ന് ലച്ചുവിനോട് പറഞ്ഞു.. പക്ഷെ ശരിക്കും അങ്ങനെ ആയിരുന്നില്ല..
അടുത്ത ദിവസം കോളേജിൽ അർജുനെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നൊന്നും കൃഷ്ണയ്ക്ക് അറിയില്ലായിരുന്നു. അവനോട് മിണ്ടാതെ ഇരിക്കണോ അതോ പോയി ചൂടാകണോ..? കൃഷ്ണയ്ക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. അപ്പോൾ തോന്നുന്നത് എന്തോ അത് ചെയ്യാം എന്ന് അവൾ കരുതി..
കോളേജിൽ വന്നിറങ്ങി ക്ലാസ്സിലേക്ക് കയറുന്നതിനു മുമ്പ് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത് കൃഷ്ണ കണ്ട്.. കൃത്യം കൃഷ്ണയുടെ മുന്നിലേക്കാണ് ഇഷാനി വന്നത്.. രണ്ട് പേരും അത് കൊണ്ട് തന്നെ പെട്ടന്ന് ഒന്ന് സ്റ്റോപ്പ് ആയി.. രണ്ട് പേർക്കും അല്പം മാറി കൊടുത്താൽ പോകാൻ വഴിയുണ്ട്.. പക്ഷെ രണ്ട് പേരും നിന്നിടത്തു തന്നെ നിന്നു.. സാധാരണ ഇങ്ങനെ വരുമ്പോൾ ഒക്കെ ഇഷാനി വഴി മാറി കൊടുക്കാറുണ്ട്.. അപ്പോളൊന്നും അവൾ മുഖത്തേക്ക് പോലും നോക്കാറില്ല.. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല.. ഇഷാനി നിന്നിടത്തു തന്നെ നിന്നു.. അവൾ മുഖം ഉയർത്തി തന്നെ തീക്ഷ്‌ണമായി നോക്കുന്നു.. ആ നോട്ടത്തിന്റെ ചൂട് കൃഷ്ണയ്ക്ക് അറിയാൻ പറ്റും. കാരണം തിരിച്ചും അതേ പോലൊരു നോട്ടമാണ് കൃഷ്ണയും ഇഷാനിക്ക് കൊടുത്തത്.. ഇഷാനി കാരണം ആണ് അർജുന് തന്നോട് ഫീലിംഗ്സ് വരാത്തത്.. ഉണ്ടായിരുന്ന ബന്ധം പോയതും ഇവൾ കാരണമാണ്. എന്നാൽ അവൾ ചിന്തിക്കുമ്പോളോ…? സെറ്റ് ആയ ബന്ധം തകർന്നത് ഞാൻ കാരണം ആണ്.. ആ പകയാണ് അവളുടെ നോട്ടത്തിൽ ഉള്ളത്.. ഒരാൾ കാരണം മറ്റൊരാളുടെ സ്വപ്‌നങ്ങൾ വഴി മുടങ്ങി.. അതിന്റെ അരിശത്തിൽ വഴി മാറാതെ രണ്ട് പേരും പരസ്പരം തുറിച്ചു നോക്കി ഒരു കയ്യകലത്തിൽ നിന്നു…