ഞാൻ പിന്നെയും ബലം കൊടുത്തു. ഇപ്പൊ അവൾക്ക് നോവാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ അവളുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നുമില്ല.. അത്രക്ക് ആയോ.. ഞാൻ കൈകൾ പിന്നെയും ബലത്തിൽ മുറുക്കി. അവളുടെ കുഞ്ഞു കൈപ്പത്തി എന്റെ കൈകൾക്ക് ഉള്ളിൽ കിടന്ന് ഞെരുങ്ങി.. ഞാൻ ശക്തി കൂട്ടുന്തോറും അവളുടെ മുഖം അസ്വസ്‌ഥമാകുന്നത് ഞാൻ കണ്ടു.. പക്ഷെ കരയാനോ വിടെന്ന് പറഞ്ഞു കെഞ്ചാനോ അവൾ തയ്യാറായില്ല.. അവൾ ഇത്ര വരെ വേദന സഹിക്കുമെന്ന് ഞാൻ കരുതിയില്ല.. ഈ കളി ജയിക്കണം എങ്കിൽ ഇനിയും അവളെ വേദനിപ്പിക്കണം.. അത്രത്തോളം മുന്നോട്ട് പോണോ എന്ന് ഞാൻ ചിന്തിച്ചു.. പിന്നെ അവൾക്ക് വാശി ഉണ്ട്.. ഞാൻ ആയിട്ട് കുറക്കണ്ട എന്ന് വച്ചു ഞാൻ പിന്നെയും കൈകൾക്ക് ശക്തി കൊടുത്തു
ഇഷാനിയുടെ പുന്നാര കൈകൾ ഒടിഞ്ഞു മടങ്ങിയ പോലെ എന്റെ കൈയ്ക്ക് ഉള്ളിൽ കിടന്നു വിങ്ങി. അവൾ വേദന കൊണ്ട് പുളയുന്നത് ഞാൻ കണ്ടു.. കണ്ണടച്ചു പല്ല് കടിച്ചു കരയാതെ അവൾ പിടിച്ചു നിന്നു.. ഇവിടെ വരെ എത്തുമ്പോ എങ്കിലും അവൾ തോറ്റു തരുമെന്ന് ഞാൻ കരുതിയതാണ്.. ഞാൻ കരുതിയതിലും വിൽ പവർ ഇവൾക്ക് ഉണ്ട്.. പണ്ട് ലക്ഷ്മി അവളുടെ കാര്യം പറഞ്ഞത് പെട്ടന്ന് ഞാൻ ഓർത്തു.. അവരെല്ലാം കൂടി തല്ലി ഒരു പരുവം ആക്കിയിട്ടും അന്ന് അവൾ ഒന്ന് കരഞ്ഞു പോലുമില്ലായിരുന്നു എന്ന്.. ഞാൻ ഊഹിച്ചതിലും ധൈര്യശാലി ആണ് എന്റെ ഇഷാനി.. ഇനി കളി മുന്നോട്ടു പോയാൽ അവളുടെ കൈ നല്ലത് പോലെ നോവും.. നല്ലത് പോലെ എന്ന് വച്ചാൽ നല്ലത് പോലെ.. അതറിഞ്ഞിട്ടും അവൾ കടിച്ചു പിടിച്ചു തോറ്റു തരാതെ ഇരിക്കുവാണ്. ജയിക്കാൻ ആണേൽ കൂടി അവളെ അത്രയും വേദനിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല