‘അപ്പോളേ നിനക്ക് സമ്മതിക്കാൻ പറ്റൂ.. ഇപ്പൊ ഞാൻ ആണാണെന്ന് വിശ്വാസം ഇല്ലേ…?
ഞാൻ ചോദിച്ചു
‘ഇപ്പൊ എനിക്ക് ചെറിയൊരു സംശയം ഉണ്ട്.. നീ കാണിക്ക്…’
‘എന്റെ പൊന്ന് ഇഷാനി മോളെ നീ കരയാൻ ആണ്…’
‘ഇഷാനി കരയാൻ നീയല്ല നിന്റെ………’
ബാക്കി അവൾ പറഞ്ഞില്ല.. മുഖം കൊണ്ട് ബാക്കി പൂരിപ്പിച്ചോ എന്ന അർഥത്തിൽ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
‘വിചാരിച്ചാൽ നടക്കില്ല….’
‘തന്തക്ക് വിളിക്കുന്നോ മൈരേ…’
ഞാൻ അവളുടെ ചെവിയിൽ കിഴുക്കി..
‘ഞാൻ എപ്പോ വിളിച്ചു.. നീ അങ്ങനെ ഊഹിച്ചത് എന്റെ കുഴപ്പം ആണോ…?
‘ഞാൻ പോകുവാ.. ഇത് നല്ലവണ്ണം അവസാനിക്കും എന്ന് എനിക്ക് തോന്നുന്നില്ല…’
‘ചുമ്മാ ഡയലോഗ് അടിക്കുമ്പോ ആളു നോക്കി അടിക്കണം..’
അവൾ പറഞ്ഞു
‘എന്റെ ഇഷാനി നീ കരുതുന്നത് പോലെ നീ അത്ര ബോൾഡ് ഒന്നുമല്ല.. എനിക്ക് നിന്നെ കരയിക്കാൻ ഒട്ടും ഇഷ്ടവും ഇല്ല..’
ഞാൻ പറഞ്ഞു
‘ ഒരു തവണ ഒന്ന് കരയിക്ക് മോനെ.. എന്നിട്ട് നീ ബാക്കി ഡയലോഗ് അടിക്ക്…’
അവൾ വാങ്ങിച്ചു കെട്ടിയിട്ടേ പോകൂ എന്ന് എനിക്ക് മനസിലായി. ഇരന്നു വാങ്ങാൻ ആണ് അവളുടെ യോഗം.. എങ്കിൽ അതങ്ങനെ തന്നെ ആകട്ടെ
ഞാൻ അവളോട് പിന്നെയും ചേർന്നു ഇരുന്നു. അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു.. എന്റെ കയ്യിൽ ഇരിക്കുമ്പോ അവളുടെ കൈ തീരെ കുഞ്ഞാ. ഞാൻ പതിയെ എന്റെ കൈകൾക്കുള്ളിൽ അവളുടെ കൈപ്പത്തി വച്ചു അമക്കാൻ തുടങ്ങി.. വിടർന്നിരുന്ന അവളുടെ കൈപ്പത്തി ഒരു കൂമ്പ് പോലെ എന്റെ കൈകൾക്ക് ഉള്ളിൽ ഒതുങ്ങി.. ഞാൻ ആദ്യം കുറച്ചു ബലമേ പ്രയോഗിച്ചുള്ളൂ.. ശക്തി കൂടിയാൽ അവൾക്ക് വേദനിക്കും എന്നെനിക്ക് അറിയാമായിരുന്നു.. പക്ഷെ അവൾ അതൊന്നും വലിയ കാര്യം അല്ലാത്തത് പോലെ ഇരുന്നു..