ഇഷാനി കൃഷ്ണയുടെ കാര്യം എടുത്തിട്ടു
‘ഞാൻ നിന്നോട് പറഞ്ഞല്ലോ അവൾ നമ്മുടെ ഇടയിൽ നിന്ന് ഒഴിവായി പോയതാ. പിന്നെയും നീ അവളുടെ പുറകെ നടന്നു അവളെ ഊക്കിയത് പോലെയാണ് അവൾക്ക് തോന്നിയെ.. അപ്പോൾ പിന്നെ അവൾക്ക് ഫീൽ ആകില്ലേ…?
ഞാൻ ചോദിച്ചു
‘അത്ര ഫീൽ ആകാൻ മാത്രം ഒന്നുമില്ല.. ഞാൻ ഇനി അവളോട് ഒന്നിനും വരില്ല എന്ന് പറഞ്ഞേക്ക്.. അവളോട് ക്ലാസ്സിൽ വരാൻ പറ..’
ഇഷാനി പറഞ്ഞു
‘തന്നെ പറഞ്ഞാൽ മതി.. എന്നേ അപ്പോൾ തന്നെ ബ്ലോക്ക് ആക്കി..’
‘അയ്യോടാ… നിനക്ക് സങ്കടം ആയോ അപ്പോൾ…?
ഇഷാനി കളിയാക്കി ചോദിച്ചു
‘ആയി. എന്റെ ഫ്രണ്ട് അല്ലേ.. അപ്പോൾ എനിക്ക് സങ്കടം വരും…’
ഞാൻ അങ്ങനെ പറഞ്ഞപ്പോ ഇഷാനിയുടെ മുഖത്തെ ചിരി മാഞ്ഞു. ദേഷ്യത്തിൽ അവൾ അല്പം നീങ്ങി മാറി ഇരുന്നു
‘എനിക്ക് അവൾക്ക് മെസ്സേജ് അയക്കാനും സോറി അയക്കാനും ഒന്നും മേല..’
ഇഷാനി പറഞ്ഞു
‘നീ അയക്കണ്ട.. അവൾക്ക് വരാൻ തോന്നുമ്പോ അവൾ വന്നോളും..’
ഞാൻ പറഞ്ഞു
‘എന്നോട് ദേഷ്യം ഉണ്ടല്ലേ….?
ഇഷാനി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു
‘ആ കുറച്ചു.. ഇങ്ങനെ ഒക്കെ കാണിച്ചപ്പോൾ…’
ഞാൻ പറഞ്ഞു
‘ഇനിയും ഞാൻ ദേഷ്യം പിടിപ്പിക്കും.. ഞാൻ ടോക്സിക് ആണ്.. നീ കാണാൻ കിടക്കുന്നതെ ഉള്ളൂ…’
ഇഷാനി ഒരു ഹുങ്കോടെ പറഞ്ഞു
‘ഓ വലിയ ടോക്സിക് തന്നെ നീ.. നിന്നെക്കാൾ വലിയ ടോക്സിക് അവളുമാരെ ഞാൻ കണ്ടിട്ടുണ്ട്…’
ഞാനും വിട്ടു കൊടുത്തില്ല
‘അവരെ പോലെ ഒന്നും അല്ല മോനെ ഈ ഇഷാനി.. നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല…’