താൻ ഊഹിച്ച വിഷയം തന്നെ ആണ് കൃഷ്ണയേ കരയിച്ചത് എന്ന് ലക്ഷ്മിക്ക് മനസിലായി..
‘ആഹ്… ചെയ്തു.. പക്ഷെ.. അവനെന്നോട് അങ്ങനെ ഒന്നുമില്ല..’
കൃഷ്ണ അവനായി ഉണ്ടായ റിലേഷൻ വെറും പ്രൊപ്പോസ്സിൽ ഒതുക്കിയത് ലച്ചുവിന് മനസിലായി. അതിന് അവളെ കുറ്റം പറയാനും കഴിയില്ല. അങ്ങനെ ഒരു റിലേഷൻ അവൾക്ക് ഉണ്ടായിരുന്നു എന്ന് ചേച്ചിയായ എന്നോട് എങ്ങനെ പറയാൻ പറ്റും അവൾക്ക്.. മാത്രമല്ല അതേ പോലൊരു രഹസ്യം താനും മനസ്സിൽ സൂക്ഷിക്കുന്നില്ലേ.. അർജുൻ ആയുള്ള തന്റെ പഴയ ബന്ധത്തിന്റെ രഹസ്യം…
‘ഇതിനാണോ ഇയാൾ ഇത്രയും കിടന്നു കരഞ്ഞത്…?
ലച്ചു ചെറിയൊരു ചിരിയോടെ അനിയത്തിയെ ഓക്കേ ആക്കാൻ വേണ്ടി ശ്രമിച്ചു..
‘ആഹ്.. എന്തോ വിഷമം വന്നു വല്ലാണ്ട്.. ആദ്യമായി ആണ് എന്നെ ഒരാൾ റിജക്റ്റ് ചെയ്തെ.. അതും അവളെ പോലെ ഒരുത്തിക്ക് വേണ്ടി…’
കൃഷ്ണയുടെ മുഖത്തുള്ള സങ്കടം ഒരല്പം ദേഷ്യമായി മാറി..
‘അവന് അവളെ ആണ് ഇഷ്ടം എന്ന് അവൻ നിന്നോട് പറഞ്ഞോ..?
ലച്ചു ചോദിച്ചു
‘മ്മ്.. അതാണ് എനിക്ക് കൂടുതൽ ഹേർട്ട് ആയത്..’
‘പോകാൻ പറ അവനോട്.. അവനാരാ… ഒരു റോക്കി ഭായ്.. അവനെക്കാൾ കിടു ചെക്കന്മാർ നിന്റെ പിറകെ ക്യൂ ഇല്ലേ.. പിന്നെ അവനെ ഒന്നും ഓർത്ത് കരയണ്ട ഒരാവശ്യവും എന്റെ മോൾക്കില്ല..’
ലക്ഷ്മി കൃഷ്ണയെ തലോടി കൊണ്ട് പറഞ്ഞു
‘ഞാൻ ഇനി കരയാൻ ഒന്നും പോണില്ല..’
കൃഷ്ണ ചേച്ചിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവളോട് തോൾ ചേർന്നു ഇരുന്നു..
‘ഞാൻ എന്നാൽ പോക്ക് ക്യാൻസൽ ആക്കുവാ..’