‘അതൊന്നും അല്ല. നമ്മൾ രണ്ടും ഒരുമിച്ച് നിൽക്കുന്നത് കണ്ടിട്ടാണ് അവൾക്ക് വിഷമം..’
ഇഷാനി പറഞ്ഞു
‘അതൊക്കെ അവൾ വിട്ട കാര്യമാണ്. അതല്ല റീസൺ.. ശേ.. നീ അത് ഊരി താ.. ഞാൻ അവൾക്ക് കൊണ്ട് കൊടുക്കാം..’
‘ഞാൻ തരില്ല…’
ഇഷാനി വാശി കാണിച്ചു പറഞ്ഞു
‘കളിക്കാതെ താ. അവളിപ്പോ പോകുന്നേനു മുന്നേ…’
ഞാൻ പറഞ്ഞു
‘ഞാൻ ആയിട്ട് തരില്ല. നീ ബലമായിട്ട് ഊരി എടുത്തോ.. പിന്നെ എന്നോട് മിണ്ടാൻ വരരുത്..’
ഇഷാനി സീരിയസ് ആയാണ് അത് പറഞ്ഞത്
‘നിനക്ക് എന്തിനാണ് അവളുടെ മാല..?
ഞാൻ ചോദിച്ചു
‘നിനക്ക് എന്തിനാ..? എന്നോട് ഇഷ്ടം ഉണ്ടേൽ പിന്നെയും അത് കഴുത്തിൽ തൂക്കി ഇട്ടോണ്ട് നടക്കുമായിരുന്നോ…?
അവൾ ദേഷ്യത്തോടെ ചോദിച്ചു
‘അവൾ എനിക്ക് ഗിഫ്റ്റ് തന്നതല്ലേ. പിന്നെ അത് കഴുത്തിൽ കിടക്കുന്നുണ്ട് എന്ന് പോലും ഞാൻ ഓർക്കാറില്ലായിരുന്നു..’
ഞാൻ സത്യാവസ്ഥ പറഞ്ഞു
‘ എങ്കിൽ ഇപ്പൊ എന്റെ കഴുത്തിൽ കിടക്കുന്നുണ്ട് എന്നതും ഓർക്കണ്ട..’
‘ഇഷാനി വാശി പിടിക്കല്ലേ…’
‘വാശി പിടിക്കും.. ഈ കാര്യത്തിൽ..’
അവൾ ഉറപ്പോടെ പറഞ്ഞു
‘ശരി.. നീ എന്തെങ്കിലും കാണിക്ക്…’
ഞാൻ ദേഷ്യത്തിൽ പറഞ്ഞു
‘ഓ.. ആയിക്കോട്ടെ.. നീ ചെല്ല്.. ഫ്രണ്ട് പിണങ്ങി പോയതല്ലേ.. പോകുന്നേന് മുന്നേ പെട്ടന്ന് ചെന്നു ആശ്വസിപ്പിക്ക്..’
ഇഷാനി കളിയാക്കുന്ന പോലെ പറഞ്ഞു
ഞാൻ അതിന് മറുപടി ഒന്നും കൊടുത്തില്ല. അപ്പോൾ കൃഷ്ണയുടെ പുറകെ പോയാൽ ഇഷാനിക്ക് അത് ഇഷ്ടപ്പെടില്ല എന്ന് എനിക്ക് നല്ലവണ്ണം അറിയാമായിരുന്നു.. പക്ഷെ ഞാൻ അത് തന്നെ ചെയ്തു. കാരണം കൃഷ്ണ അത് പോലെ വിഷമിച്ചു കാണുമെന്നു എനിക്ക് അറിയാം. ഞാനും ഇഷാനിയും തമ്മിൽ ഇഷ്ടത്തിൽ ആയത് ഞാൻ അവളോട് പറഞ്ഞുമില്ല, ഇഷാനി അവളെ കളിയാക്കുന്ന പോലെ പെരുമാറുകയും ചെയ്തു.. ഇഷാനി പിണങ്ങിയാൽ പിണങ്ങട്ടെ. ആ പിണക്കം കുറച്ചു കഴിഞ്ഞു മാറ്റാം.. കൃഷ്ണയേ അവൾക്ക് വേണ്ടി പൂർണമായും ഒഴിവാക്കാൻ എനിക്ക് പറ്റില്ലായിരുന്നു.. അവൾ എന്റെ ഫ്രണ്ട് ആണ്……