ഏറെ നേരം അവർക്കിടയിൽ കരച്ചിൽ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പതിയെ പതിയെ കൃഷ്ണ ഓക്കേ ആയി വന്നു.. ഇപ്പൊ അവൾ ലച്ചുവിന്റെ മടിയിൽ കിടക്കുകയാണ്.. കരച്ചിൽ തോർന്നെങ്കിലും കണ്ണ് വല്ലാതെ കലങ്ങി മറിഞ്ഞത് അറിയാൻ കഴിയും.. ലച്ചു മെല്ലെ അനിയത്തിയുടെ മുടിയിഴകളിൽ തലോടി..
‘എന്താടാ.. കോളേജിൽ എന്തേലും പ്രശ്നം ഉണ്ടായോ…?
കൃഷ്ണ ഒന്ന് തണുത്തു എന്ന് തോന്നിയപ്പോൾ ലച്ചു കാര്യം തിരക്കി
‘ഇല്ല…’
‘പിന്നെ എന്താ ഇത്രയും സങ്കടം വരാൻ ഉണ്ടായേ..?
ലച്ചു പിന്നെയും ചോദിച്ചു
‘അത്… ഒന്നുമില്ല…’
‘എന്താണേലും നീ പറ.. എന്നോട് നിനക്ക് എന്തും പറയാമല്ലോ…’
ലച്ചു പറഞ്ഞു
‘നീ അന്ന് തന്ന കഞ്ചാവ് ഞാൻ അവളുടെ ബാഗിൽ വച്ചാൽ മതിയായിരുന്നു…’
എന്തോ ഓർത്തിട്ടെന്ന പോലെ കൃഷ്ണ സംസാരിച്ചു.. അവൾ എന്താണ് പറഞ്ഞത് എന്ന് ലക്ഷ്മിക്ക് മനസിലായില്ല
‘കഞ്ചാവോ..? ആരുടെ കാര്യമാ നീ ഈ പറയുന്നെ…?
‘ഇഷാനിയുടെ…’
കൃഷ്ണ പറഞ്ഞു
‘അവളിപ്പോ എന്ത് ചെയ്തു..? നിന്നോട് എന്തേലും പ്രശ്നത്തിന് വന്നോ..?
ലക്ഷ്മി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..
‘അവൾ ഒന്നും ചെയ്തില്ല…’
കൃഷ്ണ പറഞ്ഞു
‘പിന്നെ എന്താ അവളുടെ കാര്യം പറഞ്ഞേ..?
ലച്ചു ചോദിച്ചു
‘അത് ഒന്നുമില്ല ലച്ചു.. അർജുന്റെ കാര്യം ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതല്ലേ.. അതിനി നടക്കില്ല…’
കൃഷ്ണ വളരെ ശാന്തമായി പറഞ്ഞു..
‘എന്തേ..? നീ അവനെ പ്രൊപ്പോസ് വല്ലോം ചെയ്തിരുന്നോ..? അവൻ റിജക്റ്റ് ചെയ്തോ..? എന്താ ഉണ്ടായേ..?