‘കടിക്കല്ലേ മലരേ..’
‘കടിച്ചാൽ എന്താ….?
അവൾ അപ്പോളും വിട്ടു പോകാത്ത ആവേശത്തിൽ ചോദിച്ചു
‘എനിക്ക് നോവുന്നുണ്ട്..’
ഞാൻ പറഞ്ഞു. ചുണ്ടിൽ ഒക്കെ അമർത്തി കടിച്ചാൽ തടിച്ചു വീർത്തു വരും. നാണക്കേട് വെറുതെ വിളിച്ചു വരുത്തരുതല്ലോ
‘നോവട്ടെ…’
അവൾ ഒരു കൂസലും കൂടാതെ പറഞ്ഞു
‘നോവട്ടെ എന്നോ..?
‘അതേ…’
‘നീ ഇനി ഇങ്ങനെ എന്നോടുള്ള ദേഷ്യം തീർക്കുവാണോ..?
ഞാൻ തമാശയായി ചോദിച്ചു
‘ആണ്..’
അവൾ മറുപടി തന്നു
‘അപ്പോൾ ദേഷ്യം ഉണ്ടല്ലേ ഇപ്പോളും..’
‘ദേഷ്യം ഉണ്ട്.. ഇല്ലെന്ന് ആര് പറഞ്ഞു. വെറുപ്പില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളു. എന്റെ ദേഷ്യം ഞാൻ ഇങ്ങനെ ഒക്കെ തീർക്കും.. സഹിച്ചാൽ മതി അങ്ങോട്ട്…’
അവൾ വലിയ അധികാരത്തോടെ പറഞ്ഞു
‘ശെടാ.. ഇത് വലിയ പണി ആയല്ലോ.. എന്റെ ദേഹം നോവുന്നത് എനിക്ക് ഇഷ്ടം അല്ല..’
‘നീ ഇഷ്ടപ്പെടണ്ട. എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ ഞാൻ ചെയ്യും.. ഇത് എന്റെ മാത്രം ബോഡി ആണ്.. ‘
അവൾ എന്റെ ബോഡിയിൽ വേദനിക്കാതെ ഒരു ഇടി തന്നിട്ട് വീണ്ടും കെട്ടിപിടിച്ചു ചുംബിക്കാൻ തുടങ്ങി
ചുംബനം എന്ന് പറഞ്ഞാൽ കടി തന്നെ. ചുണ്ട് കടിച്ചു കടിച്ചു ഇവൾ ചുമപ്പിക്കുമെന്ന് ഞാൻ ഭയന്നു. എനിക്ക് അവളെ തിരിച്ചു എന്തൊക്കെയോ ചെയ്യണമെന്ന് തോന്നുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ ആക്രമണത്തിൽ ഞാൻ തീരെ നിസ്സഹായനായി മാറി. ചെറിയ കടിയൊക്കെ ഞാൻ അനുവദിച്ചു കൊടുത്തപ്പോ അവൾ കടിയുടെ കാഠിന്യം കൂട്ടി. അപ്പോൾ ഞാൻ പിന്നെയും തടഞ്ഞു
‘എന്റെ പൊന്നോ ഇങ്ങനെ കടിക്കല്ലേ ചുണ്ട് മുറിഞ്ഞു പാട് വരും..’