അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായി വരുന്നത് എനിക്ക് കാണാമായിരുന്നു
‘ഞാൻ ഒരു വഴക്കിനും പോയിട്ടില്ല.. ഇത് കമ്പിനിയിലെ എന്തോ ഇഷ്യൂ ആണ്.. അങ്ങനെ ആണ് എനിക്ക് തോന്നുന്നത്…’
ഞാൻ പറഞ്ഞു
‘എന്നിട്ട് എന്തിനാ നീ എല്ലാവരോടും കള്ളം പറഞ്ഞത്. പോലീസിൽ എന്താ പരാതി കൊടുക്കാഞ്ഞത്…?
അവൾ ചോദിച്ചു
‘വെറുതെ എല്ലാവരെയും ടെൻഷൻ ആക്കണ്ട എന്ന് കരുതി. അത് കൊണ്ടാ.. പിന്നെ പരാതി ഒക്കെ കൊടുത്താൽ അത് വേറെ വള്ളി ആകും.. ഞാൻ പറഞ്ഞില്ലേ കമ്പിനിയിലെ ഒരു ഇഷ്യൂ ആയി ബന്ധപ്പെട്ട വഴക്കാണ്.. അത് പോലീസ് ഇടപെട്ടാൽ ശരിയാവില്ല..’
ഞാൻ പറഞ്ഞു
‘എന്ത് ഇഷ്യൂ ആണേലും ഇങ്ങനെ ആണോ തീർക്കുന്നത്..? നിനക്ക് എന്തേലും പറ്റിയിരുന്നേലോ…? നീ കംപ്ലയിന്റ് കൊടുക്ക്…’
അവൾ അപേക്ഷിക്കുന്ന പോലെ പറഞ്ഞു
‘എനിക്ക് ഒന്നും പറ്റില്ല. അവര് ജസ്റ്റ് ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ. അല്ലാതെ കൊല്ലാൻ ഒന്നുമല്ല..’
‘അത് നിനക്ക് എങ്ങനെ അറിയാം.. നീ മര്യാദക്ക് കംപ്ലയിന്റ് കൊടുക്ക്…’
‘എനിക്ക് അതൊക്കെ അറിയാം. പിന്നെ ഇത് ഞാൻ ആയി തന്നെ ഡീൽ ചെയ്തോളാം.. അടി ഇല്ലാതെ തന്നെ.. നീ അതോർത്തു ടെൻഷൻ ആവണ്ട…’
ഞാൻ അവളോട് പറഞ്ഞു
‘ഞാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ…’
അവൾ പിണങ്ങിയ പോലെ സംസാരിച്ചു
‘അങ്ങനെ അല്ല. ഈ കാര്യത്തിൽ നീ എന്നേ ഒന്ന് വിശ്വസിക്ക്.. അല്ല ഇതൊക്കെ ഇപ്പൊ എങ്ങനെ അറിഞ്ഞു. അവൻ പറഞ്ഞോ..?
ഞാൻ ചോദിച്ചു
‘അല്ലാതെ നീ ആയി എന്നോട് ഒന്നും പറയില്ലല്ലോ…’