റോക്കി 6 [സാത്യകി] [Climax]

Posted by

എന്റെ കണ്ണിലേക്കു നോക്കി അവൾ ചോദിച്ചു

 

‘അത് വണ്ടി ഒന്ന് സ്‌കിഡ് ആയതാ…’

അത് പറഞ്ഞു തീർന്നപ്പോളേക്കും എന്റെ ചെകിട്ടിൽ ഒരടി വന്നു വീണിരുന്നു.. ഞാൻ ആകെ അമ്പരന്നു.. ഇവൾക്കിത് എന്ത് പറ്റി. രാഹുൽ തെണ്ടി എന്ത് ഒപ്പിച്ചിട്ടാണ് ഇറങ്ങി പോയത്…

 

‘സത്യം പറയെടാ.. നിനക്ക് എന്താ അന്ന് പറ്റിയെ…?

അവൾ സങ്കടം നിറഞ്ഞ ദേഷ്യത്തിൽ ചോദിച്ചു

 

‘എടി ഒന്നുമില്ല.. അത് ജസ്റ്റ്‌ ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു… നിനക്ക് എന്താ പറ്റിയെ..?

അവളോട് അന്നുണ്ടായ അടിയുടെ കാര്യം പറയണ്ട എന്ന് കരുതി ഞാൻ കള്ളത്തരത്തിൽ തന്നെ മുറുകെ പിടിച്ചു. അതിന് രണ്ടാമതും കവിളിൽ ഒരടി സമ്മാനം ആയി കിട്ടി..

 

‘കള്ളം പറയുന്നോ…? നീ ആരോടാ വഴക്ക് ഉണ്ടാക്കിയെ..? ആരാ നിന്നെ കൊല്ലാൻ നോക്കിയേ…?

അവളുടെ വാക്കുകൾ കരച്ചിലിലേക്ക് എത് നിമിഷവും വഴുതാം എന്ന നിലയിൽ ആയിരുന്നു

 

‘എടി അത്.. അത് എനിക്ക് അറിയില്ല..’

അവളുടെ കൈകൾ ദേഷ്യത്തിൽ ഒന്ന് കൂടി ഉയർന്നു. പക്ഷെ അത് കവിളിൽ വീഴുന്നതിന് മുമ്പ് ഞാൻ ആ കയ്യിൽ കയറി പിടിച്ചു..

‘ഇഷാനി ഇത് സത്യം ആണ്.. എനിക്ക് സത്യം ആയും അവരൊക്കെ ആരാന്നു അറിയില്ല..’

 

‘നീ അറിയാത്ത ആളുകൾ എന്തിനാ നിന്നെ കൊല്ലാൻ നോക്കുന്നെ…?

അവൾ അവശതയോടെ ചോദിച്ചു

 

‘എനിക്കറിയില്ല…’

ഞാൻ നിസ്സഹായതയോടെ പറഞ്ഞു

 

‘നിനക്ക് അറിയാം. നീ എന്നോട് പറയാത്തത് ആണ്.. എന്നോട് ഒന്നും നീ പറയില്ല.. ഹോസ്പിറ്റലിൽ ആയപ്പോൾ പോലും ഒന്ന് വിളിച്ചു പറഞ്ഞില്ല.. ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് വഴക്കിനു ഒന്നും പോകല്ലേ പോകല്ലേ എന്ന്….’

Leave a Reply

Your email address will not be published. Required fields are marked *