‘എന്നോട്.. എന്നോട് അവനൊന്നും പറഞ്ഞിരുന്നില്ലടാ.. എനിക്ക് അറിയില്ലായിരുന്നു…’
ഇഷാനിയുടെ മുഖം പെട്ടന്ന് മാറി.. അവളുടെ കണ്ണുകളിൽ ഭയവും നനവും പടർന്നു
‘അവൻ നിന്നോട് പറയുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.. പക്ഷെ നീ ആ സമയത്ത് ഒക്കെ അവന്റെ കൂടെ ഉണ്ടായിരുന്നേൽ അത് അവന് വലിയ ആശ്വാസം ആയേനെ എന്നെനിക്ക് തോന്നി.. നിനക്ക് പകരം അവൾ ഉണ്ടായിരുന്നു എപ്പോളും അവന്റെ കൂടെ. അവന്റെ കാര്യങ്ങൾ അന്വേഷിച്ചു.. അവന് നോട്ട് എഴുതി കൊടുത്തു. പക്ഷെ അവന് നിനക്ക് പകരം ആകില്ല ആരും..’
രാഹുൽ പറഞ്ഞതിന് ഇഷാനി മറുപടി ഒന്നും പറഞ്ഞില്ല. അവൾ ധൃതിയിൽ ബാഗ് എടുത്തു പുറത്തേക്ക് പോകാൻ ഒരുങ്ങി..
‘നീ എങ്ങോട്ടാ….?
അവൻ ചോദിച്ചു
‘എനിക്ക് അവനെ കാണണം…’
ഇഷാനി പറഞ്ഞു
‘ഇനിയിപ്പോ അവിടെ പോയി തപ്പണ്ട.. ഞാൻ അവനെ ഇങ്ങോട്ട് വിളിക്കാം..’
രാഹുൽ ഫോൺ എടുത്തു അർജുനോട് ക്ലാസ്സിന് മേലെ ഉള്ള നിലയിലെ റൂമിലേക്ക് വരാൻ പറഞ്ഞു.. ഒരു പത്തു മിനിറ്റ് എടുത്തു കാണും അർജുൻ അവിടേക്ക് മെല്ലെ വന്നു. അവിടെ വന്നപ്പോൾ ആണ് ഇഷാനി അവിടെ ഉണ്ടെന്ന് അവൻ അറിയുന്നത്. അവളുടെ മുഖഭാവം കണ്ടപ്പോൾ എന്തോ പന്തികേട് അർജുന് മണത്തു
‘എന്താടാ…?
ഞാൻ ചോദിച്ചു
‘ഇവൾക്ക് നിന്നോട് ഒന്നു സംസാരിക്കണം.. നിങ്ങൾ സംസാരിക്ക്.. ഞാൻ താഴെ കാണും..’
അത് പറഞ്ഞിട്ട് രാഹുൽ പുറത്തേക്ക് പോയി.. ഇഷാനി ഒരല്പം ദേഷ്യം പിടിച്ച മുഖഭാവത്തോടെ എന്റെ അരികിലേക്ക് വന്നു
‘നിനക്ക് ആക്‌സിഡന്റ് എങ്ങനെ ആണ് ഉണ്ടായത്….?