ഇഷാനി ചെറുതായ് ഒന്നു പൊട്ടിത്തെറിച്ചു.
‘അവന് എല്ലാവരും ഉണ്ടല്ലേ..’
രാഹുൽ ഒരു കയ്പ്പ് നിറഞ്ഞ ചിരിയോടെ പറഞ്ഞു
‘അവന് ചുറ്റും കുറെ ആളുകൾ ഉണ്ടായിരുന്നു. ശരിയാണ്. പക്ഷെ ആ അവസ്‌ഥയിൽ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളിന്റെ പ്രസൻസ് അല്ലേ അവനു ഏറ്റവും ആവശ്യം..? നീ അവന് ഒന്നും ചെയ്തു കൊടുക്കണ്ട.. അവന്റെ ഒപ്പം ഉണ്ടായാൽ മതിയായിരുന്നു.. അവന് മനസ്സ് തുറക്കാൻ അടുത്ത് ഉണ്ടായാൽ മതിയായിരുന്നു..’
‘ ഞാൻ കാണാൻ ചെന്നത് അവന് വലിയ സന്തോഷം ആയി.. ഞാൻ അവിടെ കുറച്ചു നേരം നിന്നിട്ടാ പോന്നെ.. പിന്നെ പിണക്കം കഴിഞ്ഞു മിണ്ടുന്നതിന്റെ ഒരു ഔക്കാർഡ്നെസ് ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അത് കൊണ്ട് കൂടുതൽ മിണ്ടിയില്ല.. ‘
‘അവനെന്താ പറ്റിയത് എന്ന് അവൻ നിന്നോട് പറഞ്ഞോ..?
രാഹുൽ ചോദിച്ചു
‘ആഹ്.. നീ പറഞ്ഞിരുന്നല്ലോ.. ഞാൻ പിന്നെ അതിനെ കുറിച്ച് കൂടുതൽ ചോദിച്ചില്ല.. അവൻ പറഞ്ഞു ഫ്രാക്ചർ ഒന്നും വലിയ കുഴപ്പം ഇല്ലെന്ന്…’
‘അവൻ അങ്ങനെ പറയൂ.. അത് ആക്‌സിഡന്റ് അല്ലെന്ന് അധികം പേർക്ക് അറിയില്ല..’
രാഹുൽ പറഞ്ഞു
‘ആക്‌സിഡന്റ് അല്ലേ..? പിന്നെ എന്ത്…?
ഇഷാനി സംശയത്തോടെ ചോദിച്ചു
‘അവനെ ആരോ കൊല്ലാൻ നോക്കിയത് ആണ്.. എന്തോ ഭാഗ്യത്തിന് ആണ് അവൻ രക്ഷപെട്ടത്..’
രാഹുൽ അത് പറഞ്ഞപ്പോ വിശ്വാസം വരാതെ ഇഷാനി അവനെ നോക്കി
‘അവനെ…? എന്തിന്.. ആരാ…?
അവൾ ആകെ വല്ലാതായി
‘അറിയില്ല. അവനും അറിയില്ല.. ബിസിനസ് ബന്ധപ്പെട്ട എന്തോ പകയാണ്. അത് മാത്രം അറിയാം.. അവൻ പ്രശ്നം ഒന്നുമില്ല എന്നാണ് എന്നോടും പറഞ്ഞത്.. പക്ഷെ എനിക്ക് അവന്റെ കാര്യത്തിൽ നല്ല പേടി ഉണ്ട്.. അവൻ തിരിച്ചു വാടക വീട്ടിൽ വന്നു കഴിഞ്ഞു ഞാൻ പിന്നെയും കുറെ ദിവസം അവന്റെ കൂടെ ഉണ്ടായിരുന്നു.. അവനെ തനിച്ചു നിർത്താൻ എനിക്ക് നല്ല പേടി ആയിരുന്നു.. നീ പറഞ്ഞ എല്ലാവരും ഉള്ള അർജുൻ ഇത് ആരോടും പറഞ്ഞിട്ടില്ല എന്നോട് അല്ലാതെ.. കൃഷ്ണയ്ക്ക് പോലും എന്തോ അടിപിടി എന്ന് മാത്രമേ അറിയൂ..’