‘പിന്നെ നീ എന്നോട് എന്താ ചെയ്തത്..? ആദ്യം മുതൽക്കേ ഞങ്ങളുടെ കാര്യത്തിൽ സപ്പോർട്ട് ചെയ്തു കൂടെ നിന്നിട്ട് അവനെ അവളുമായി സെറ്റ് ആക്കിപ്പിച്ചില്ലേ നീ…?
‘ഇത് ആണ് ഇപ്പൊ കുഴപ്പമായേ.. ആ പ്രശ്നം സോൾവ് ആക്കാൻ ഞങ്ങൾ എത്ര തവണ നിന്നോട് ഒക്കെ വന്നു സംസാരിച്ചു.. എന്നിട്ട് എന്തേലും പ്രയോജനം ഉണ്ടായോ..? നിങ്ങൾ മിണ്ടാതെ അങ്ങനെ കുറെ നാൾ പോയപ്പോൾ ഞാൻ കരുതി നീ എല്ലാം വിട്ടു കാണുമെന്നു. അവനെയും അതിൽ നിന്ന് റിക്കവർ ആക്കിക്കാൻ മാത്രമേ ഞാൻ പിന്നെ ചിന്തിച്ചുള്ളൂ..’
‘നീ എന്നോട് മിണ്ടണ്ട.. പോ..’
‘ദേ.. അർജുനും കൃഷ്ണയും ഇപ്പൊ ഫ്രണ്ട്സ് മാത്രം ആണ്. കൃഷ്ണ നിന്നോട് വഴക്ക് ഇട്ടത് ഒക്കെ എന്നോട് പറഞ്ഞിരുന്നു. അവൾ ഒരു ദേഷ്യത്തിൽ പറഞ്ഞതാ അന്ന്. ഇപ്പൊ അവളുടെ മൈൻഡിൽ അങ്ങനെ ഒന്നുമില്ല.. നീ അതാലോചിച്ചു ആണ് ഇവിടെ വിഷമിച്ചു ഇരിക്കുന്നത് എങ്കിൽ വേണ്ട..’
‘അവര് ഫ്രണ്ട്സ് ആണേലും ലവേഴ്സ് ആണേലും എനിക്ക് ഒന്നുമില്ല.. എന്നേ എന്റെ വഴിക്ക് വിട്…’
‘ഈ ഒരൊറ്റ സ്വഭാവം കൊണ്ടാണ് ഞാൻ നിന്നെ മറക്കാൻ കൃഷ്ണ ആയി അവനെ അടുപ്പിച്ചത്..’
രാഹുൽ പെട്ടന്ന് ദേഷ്യത്തിൽ പറഞ്ഞു
‘അവൾക്ക് കുറെ നെഗറ്റീവ്സ് ഉണ്ട്.. നിന്നെ പോലെ പാവം അല്ല.. ശരിയാണ്. പക്ഷെ അവന്റെ കാര്യത്തിൽ അവൾക്ക് ഒരു കൺസേൺ ഉണ്ട്.. കെയർ ഉണ്ട്.. അവന്റെ ഒപ്പം ഇരിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ട്.. പക്ഷെ നീ… നിനക്ക് ഈഗോ ആണ്.. സ്നേഹം ഒരിക്കലും കാണിക്കാൻ പറ്റില്ല എന്ന ഈഗോ…’