‘രാഹുൽ ഒന്ന് നിർത്തുമോ..? എനിക്ക് അതൊന്നും വീണ്ടും കേൾക്കാൻ താല്പര്യമില്ല..’
ഇഷാനി നീരസത്തോടെ ശബ്ദം ഉയർത്തി പറഞ്ഞു
‘നീ കേൾക്കണം. ആരോടും ഒന്നും പറയാതെ എത്ര നാളെന്നു വച്ചാണ് നീ ഇതൊക്കെ ഉള്ളിൽ ഇട്ടോണ്ട് നടക്കുന്നെ..?
‘നീ അവനെയെ സപ്പോർട്ട് ചെയൂ ഇതിൽ. എന്റെ ഭാഗത്തു നിന്ന് ഇത് കാണാൻ ഒരിക്കലും നിനക്ക് പറ്റില്ല..’
‘നീ അവന്റെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ..? അവൻ നിന്നെ മനഃപൂർവം ചതിച്ചത് ആണെന്ന് ആണോ നീ ഇപ്പോളും കരുതുന്നെ..?
രാഹുൽ ചോദിച്ചു
‘അല്ല. പക്ഷെ അവൻ ചെയ്തത് വലിയ തെറ്റാണ്. എന്നെക്കാളും അവളോട് ആണ് അവൻ തെറ്റ് ചെയ്തത്. ലക്ഷ്മി ആയി റിലേഷൻ ഉണ്ടായിരുന്നത് ഇപ്പോളും കൃഷ്ണയ്ക്ക് അറിയില്ല. അവന് എങ്ങനെ അതിന് മനസ്സ് വന്നെന്ന് എനിക്ക് ഇപ്പോളും പിടികിട്ടുന്നില്ല. ആ ഒരു കാര്യത്തിൽ എനിക്ക് അവനോട് ക്ഷമിക്കാൻ കഴിയില്ല..’
ഇഷാനി പറഞ്ഞു
‘ആ കാര്യത്തിൽ നീ അവനെ അല്ല കുറ്റപ്പെടുത്തേണ്ടത്.. എന്നേ ആണ്..’
രാഹുൽ പറഞ്ഞു
‘നിന്നെയോ..?
കാര്യം അറിയാതെ അവൾ ചോദിച്ചു
‘അതേ. ഞാൻ കാരണം ആണ് ആ സംഭവം നടന്നത്..’
തന്റെ ആത്മാർത്ഥ സുഹൃത്തിനു വേണ്ടി രാഹുൽ അന്ന് ടൂറിനു നടന്ന സംഭവങ്ങൾ സ്വന്തം തലയിൽ ഏറ്റി
‘അന്ന് ടൂറിനു ഇടയിൽ വച്ചു അവർ കമ്പിനി ആയപ്പോൾ ഞാൻ ആണ് അവനെ നിർബന്ധിച്ചു അവളായി സെറ്റ് ആക്കിച്ചത്. ഞാനാണ് അവർക്കിടയിൽ സെറ്റ് ആകാനുള്ള സാഹചര്യം എല്ലാം ഉണ്ടാക്കിയത്. അവനൊട്ടും ഇൻട്രസ്റ്റ് ഇല്ലായിരുന്നു. പക്ഷെ എന്റെ നിർബന്ധവും സംസാരവും എല്ലാം കൊണ്ടാണ് അവൻ അതിൽ ചെന്നു ചാടിയത്..’