‘എനിക്ക് ഒരു വിഷമവും ഇല്ല. നീ ഒന്ന് പോയി തരുമോ..?
‘എന്തിനാടി ഇങ്ങനെ കള്ളം പറയുന്നത്.. നീ കള്ളം പറഞ്ഞാൽ എനിക്ക് മനസിലാകില്ല എന്നാണോ കരുതുന്നെ.. അവനെ പറ്റിക്കുന്ന പോലെ എന്നേ പറ്റിക്കാൻ നിനക്ക് പറ്റില്ല..’
‘ശരി. എനിക്ക് വിഷമം ഉണ്ട്.. അത് ഞാൻ തനിയെ സഹിച്ചോളാം… പ്രശ്നം തീർന്നല്ലോ..’
ഇഷാനി പോകാനായി എഴുന്നേറ്റു
‘നീ പോകാതെ.. അപ്പോൾ നിനക്ക് അവരെ ഒരുമിച്ച് കാണുന്നതിൽ വിഷമം ഉണ്ടല്ലേ. നിനക്ക് ഉള്ളിൽ ഇപ്പോളും അങ്ങനെ ഒക്കെ തന്നെ ആണേൽ ഇതൊന്ന് സോൾവ് ആക്കിക്കൂടെ…? നിനക്ക് ഒന്ന് ക്ഷമിച്ചൂടെ അവനോട്..?
രാഹുൽ ചോദിച്ചു
‘ ഇതങ്ങനെ ക്ഷമിക്കാൻ പറ്റുന്ന കാര്യമല്ല. നിനക്കത് മനസിലാവില്ല..’
‘എന്നാൽ എനിക്ക് മനസിലാക്കി താ. ഒന്നാമത് നീയുമായി റിലേഷൻ സ്റ്റാർട്ട് ആയി കഴിഞ്ഞു അല്ല അവന് കൃഷ്ണ ആയി അഫയർ ഉണ്ടായിരുന്നത്. അതിനും മുമ്പേ ആണ്. സോ ബേസിക്കലി അവൻ നിന്നെ ചീറ്റ് ചെയ്തിട്ടില്ല. പിന്നെ അവന് തന്നെ അതൊക്കെ തെറ്റാണ് എന്ന് തോന്നിയത് കൊണ്ട് ഇവിടെ വിട്ടു പോകാൻ തന്നെ ഇരുന്നതാ അവൻ.. നിനക്ക് ആക്‌സിഡന്റ് ആയത് കൊണ്ടാണ് അത് നടക്കാഞ്ഞത്. അതൊക്കെ നിനക്കും അറിയാമല്ലോ.. കൃഷ്ണയുടെ കാര്യം ആദ്യമേ നിന്നോട് പറയാതെ ഇരുന്നത് ഒരു തെറ്റാണ്. പക്ഷെ അത് പറയാൻ വന്നപ്പോൾ നീ തന്നെ അവനെ വിലക്കിയിരുന്നു. ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പ് എന്തായാലും അവൻ നിന്നോട് അത് പറഞ്ഞേനെ. പക്ഷെ അതിന് മുമ്പ് കൃഷ്ണ വന്നു കുളമാക്കും എന്ന് ആരും കരുതിയില്ലല്ലോ…’