അവൻ ചിരിയോടെ ചോദിച്ചു
‘അല്ല.. ഞാൻ വെറുതെ.. ഒറ്റയ്ക്ക് ഇരിക്കാൻ തോന്നി.. ബഹളം ഒക്കെ ആയപ്പോൾ തലവേദന എടുത്തു…’
ഇഷാനി വെറുതെ തലയിൽ കൈ വച്ചു പറഞ്ഞു
‘തലവേദന ഉണ്ടോ..? എന്നാ വിക്സ് തരാം.. എന്റെ ബാഗിൽ കാണും..’
‘വേണ്ട.. ഇപ്പൊ കുഴപ്പമില്ലടാ…’
ഇഷാനി പറഞ്ഞു
‘കുഴപ്പമില്ലേ..? എന്നാൽ ഓക്കേ.. തലവേദന എടുത്തത് കൊണ്ടാണോ നിന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി ഇരിക്കുന്നല്ലോ..’
രാഹുൽ അവളുടെ മുഖം ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു
‘ആഹ്.. അതേ…’
ഇഷാനി അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
‘ഓ അതാണോ..? ഞാൻ കരുതി നീ ഇവിടെ തനിച്ചു വന്നിരുന്നു മോങ്ങിയത് ആണെന്ന്…’
‘ഞാൻ എന്തിനാ കരയുന്നെ…?
‘കരയാൻ ആണോ ആളുകൾക്ക് കാരണം ഇല്ലാത്തത്…?
അവൻ എവിടെയും തൊടാതെ പറഞ്ഞു
‘നീ എന്താ ഉദ്ദേശിക്കുന്നെ…?
ഇഷാനി ചോദിച്ചു
‘നിന്റെ പരുപാടി ഞാൻ ശ്രദ്ധിച്ചിരുന്നു. അതിന് ഇടയിൽ വച്ചു തന്നെ നീ ശരിക്കും ബ്രേക്ക് ആകുന്നത് ഞാൻ കണ്ടിരുന്നു.. നീ ഇവിടെ കാണുമെന്നു അറിയാമായിരുന്നു. അതാ ഞാൻ ഇവിടോട്ട് വന്നേ..’
‘ഞാൻ നേർവസ് ആയിരുന്നു.. അല്ലാതെ എനിക്ക് വേറൊരു കുഴപ്പവുമില്ല..’
‘അവര് രണ്ടും ഒരുമിച്ച് ഡാൻസ് കളിക്കുന്ന കണ്ടത് കൊണ്ടാണോ നേർവസ് ആയത്..?
രാഹുൽ ചോദിച്ചു
‘എന്റെ പൊന്ന് രാഹുലെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം പറഞ്ഞു വരരുത് എന്ന്..’
‘ഞാൻ വരണ്ട എന്ന് കരുതിയതാ. പിന്നെ നിനക്ക് വിഷമം ആയെന്ന് കരുതി ആണ് ഇങ്ങോട്ട് നിന്നെ തപ്പി വന്നത്..’