കൃഷ്ണയേ തോളിൽ ഏറ്റി അർജുൻ തുള്ളുന്നത് ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പെട്ടന്നാണ് വയലിൻ ശബ്ദം നിലച്ചത്.. വയലിൻ നിന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ബാക്കി മ്യൂസികും പതിയെ സ്റ്റോപ്പ് ആയി.. പരുപാടി തീർന്നോ എന്ന് എല്ലാവരും ഒന്ന് സംശയിച്ചു..
അടുത്ത നിമിഷം അവളുടെ വയലിൻ പിന്നെയും ശബ്ദിച്ചു.. അടിച്ചു പൊളി സോങ് മാറി പെട്ടന്ന് കുറച്ചു ശാന്തമായ എന്തോ വിഷമം ഉണ്ടാക്കുന്ന ഒരു മ്യൂസിക് ആയിരുന്നു അത്… അത് ആരും പ്രതീക്ഷിച്ചില്ല.. പരുപാടി കുറച്ചു നേരം കൂടി കാണുമെന്നു എല്ലാവരും കരുതിയിരുന്നു. പക്ഷെ അത് കൊണ്ട് ഇഷാനി എല്ലാം അവസാനിപ്പിച്ചു.. എല്ലാവർക്കും പെട്ടന്ന് തീർന്നു പോയത് പോലെ ഒരു വിഷമം ഫീൽ ചെയ്തു. പക്ഷെ ഉള്ള അത്രയും നേരം പരുപാടി ഗംഭീരം ആയിരുന്നു.. അത് കൊണ്ട് നല്ല കനത്തിൽ ഇഷാനിക്ക് കയ്യടി ലഭിച്ചു.. എന്റെ തോളിൽ നിന്നിറങ്ങി കൃഷ്ണയും അവൾക്ക് വേണ്ടി കയ്യടിച്ചു..
കയ്യടിക്കൊപ്പം ഓഡിയൻസിന് ഇടയിൽ നിന്ന് റീന റീന എന്ന് ആരവം മുഴങ്ങാൻ തുടങ്ങി. ഇഷാനി അത് കേട്ടൂ.. മുമ്പ് ഈ കോളേജ് മുഴുവൻ താൻ അറിയപ്പെട്ടത് ഒരു വൃത്തികെട്ട പേരിൽ ആയിരുന്നു. ഇപ്പൊ അതല്ല അവർ വിളിക്കുന്നത്.. അവർ തന്നെ വിളിക്കുന്നത് റോക്കിയുടെ പെണ്ണെന്നാണ്… റീന എന്ന്… റോക്കിയുടെ റീന എന്ന്.. ചെറിയൊരു സന്തോഷം അവൾക്ക് അപ്പോൾ തോന്നി.
കർട്ടൻ വീണു കഴിഞ്ഞു ഞാൻ അവളെ കണ്ട് അഭിനന്ദിക്കാൻ പിന്നിലൂടെ സ്റ്റേജിൽ കയറി.. മ്യൂസിക് ബാൻഡ് എല്ലാം അവളുടെ ചുറ്റും നിന്ന് പരുപാടി നന്നായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.. ഞങ്ങൾ അവിടേക്ക് വന്നപ്പോൾ അവർ മാറി.. എന്നേക്കാൾ മുമ്പ് കൃഷ്ണ ആണ് അവളെ അഭിനന്ദിച്ചത്.. അതും കെട്ടിപിടിച്ചു..