ഇടയ്ക്ക് അവൾ വായിച്ച സോങ് ഒന്നും എനിക്ക് അങ്ങോട്ട് മനസിലായില്ല.. എങ്കിലും ഒരു മെലഡീ ടൈപ്പ് ആണ് എല്ലാം. പിള്ളേർക്ക് അർമ്മാധിക്കാൻ ഉള്ളത് ഒന്നും അങ്ങോട്ട് വരുന്നില്ല എന്ന് ഞാൻ ശങ്കിച്ചു നിൽക്കുമ്പോ ആണ് അവളുടെ വയലിനിൽ നിന്ന് ആ മാജിക്ക് ഞാൻ കേൾക്കുന്നത്..
– ടു ടു ടുണ്ടു ടുഡു ടുണ്ടുടുഡു ടുണ്ടുടുഡുഡൂ…..
ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ തീം മ്യൂസിക് ആയിരുന്നു അവൾ പ്രയോഗിച്ച മാജിക്… ഓഡിറ്റോറിയം ഒന്നാകെ ആ ഓളത്തിൽ തുള്ളി.. ഇളയരാജയിൽ നിന്നും വിദ്യസാഗറിന്റെ മെലഡിയിൽ നിന്നുമൊക്കെ ഹാൻസ് സിമ്മറിലേക്ക് അവൾ കടന്നു. അപ്പോൾ അവൾക്ക് കച്ചേരി നടത്തി കൈ കൊട്ടിക്കാൻ മാത്രമല്ല അടിച്ചു പൊളിച്ചു ആളുകളെ തുള്ളിക്കാനും അറിയാം..
പിന്നെയും അവളുടെ മ്യൂസിക് ലിസ്റ്റിൽ നിന്ന് തീറൻ സോങ്‌സ് വന്നു. ഒന്ന് ശോകമായി നിന്ന പിള്ളേർ എല്ലാം പിന്നെയും ആക്റ്റീവ് ആയി തുള്ളാൻ തുടങ്ങി.. ഞാൻ സ്റ്റേജിന് മുന്നിൽ തന്നേ ഉണ്ടായിരുന്നു. മുന്നിൽ ടീച്ചേർസിനൊപ്പം ഇരുന്ന രേണുവിനെ ഞാൻ കൈ പിടിച്ചു നിർബന്ധിച്ചു എണീപ്പിച്ചു. അവൾ മടിച്ചു നിന്നെങ്കിലും ഞാൻ നിർബന്ധം പിടിച്ചപ്പോൾ അവൾക്ക് എന്റെ കൂടെ ഡാൻസ് ചെയ്യേണ്ടി വന്നു. സാരി ആയത് കൊണ്ട് ഒരു മയത്തിൽ ആണ് അവൾ ഡാൻസ് ചെയ്തത്. എല്ലാവരും രേണുവിന്റെ ഡാൻസ് കണ്ട് കയ്യടിച്ചു… രണ്ട് മിനിറ്റ് ഒപ്പം ഡാൻസ് ചെയ്തിട്ട് എന്റെ കാൽ പിടിച്ചു അവൾ തിരിച്ചു പോയിരുന്നു…
പത്തു മിനിറ്റ് എന്ന് പറഞ്ഞ പ്രോഗ്രാം പിന്നെയും നീണ്ടു പോയി. അവർ ഇതൊക്കെ പ്ലാൻ ചെയ്തതാണോ അതോ അവിടെ വച്ചു തോന്നുന്നത് പോലെ ചെയ്യുന്നത് ആണോ എന്ന് എനിക്ക് സംശയം തോന്നി. രണ്ടാണേലും സംഗതി അലമ്പ് ആയിട്ടില്ല.. ഞങ്ങൾ എല്ലാം അവിടെ കിടന്നു അർമ്മാദിച്ചു.. അതിനിടയിൽ കൃഷ്ണ അവിടേക്ക് വന്നു എന്റെ തോളിൽ ചാടി കയറി.. ഡാൻസിന്റെ ഇടയിലെ ഓളത്തിൽ വന്നതാണ്… ഞാൻ അവളെ തോളിൽ വച്ചു ഡാൻസ് ചെയ്യാൻ തുടങ്ങി…