പതിനഞ്ചിനും അഞ്ചിനും വേണ്ടിയുള്ള ലേലം വിളി പത്തിൽ ഉറപ്പിച്ചു. അങ്ങനെ ഇഷാനി സ്റ്റേജിൽ കയറാമെന്ന് ഏറ്റൂ.. ആദ്യം ഞാൻ അവളെ മ്യൂസിക് ബാൻഡിന് പരിചയപ്പെടുത്തി.. പ്രോഗ്രാം എങ്ങനെ ആയിരിക്കണം എന്നൊക്കെ പ്ലാൻ ചെയ്തു സെറ്റ് ആക്കാൻ ഞാൻ അവരോട് പറഞ്ഞു.. പെട്ടന്ന് ഇങ്ങനെ ഒരു തല്ലിക്കൂട്ട് പരുപാടി ചെയ്യാൻ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാകും.. ഇത് പിന്നെ വലിയ സംഭവം ആയൊന്നും ചെയ്യേണ്ടത് അല്ലല്ലോ. കോളേജ് പിള്ളേർക്ക് വൈബ് അടിക്കാനും തുള്ളാനും ഒക്കെ അല്ലേ.. അതിന് ഒരു ആവറേജ് ലെവൽ എങ്കിലും വർക്ക് ആയാൽ മതി..
അവര് വട്ടം ഇരുന്നു സോങ്‌സ് സെലക്ട് ആക്കുന്നതും മ്യൂസിക് ടെമ്പോ ഒക്കെ സെറ്റ് ആക്കുന്നതും എനിക്ക് വലിയ പിടിയില്ലാത്ത കാര്യം ആയിരുന്നു.. ഞാൻ അത് കൊണ്ട് അവരെ അത് സെറ്റ് ആക്കാൻ വിട്ടിട്ട് പുറത്തേക്ക് പോയി.. ഒന്നരമണിക്കൂറോളം സമയം അവർക്ക് തയ്യാറെടുക്കാൻ കിട്ടി.. അതിനിടയിൽ വന്ന പ്രോഗ്രാം ഒക്കെ ആവർത്തന വിരസത ഉള്ള ഡാൻസ് ഐറ്റംസ് ഒക്കെ ആയിരുന്നത് കൊണ്ട് പിള്ളേരുടെ എനർജി ഒക്കെ ഒരല്പം ഡൌൺ ആയിരുന്നു.. അപ്പോളാണ് ഇഷാനിയും മ്യൂസിക് ഗാങ്ങും സ്റ്റേജിലേക്ക് കയറുന്നത്..
ഇഷാനി നല്ലത് പോലെ പരിഭ്രമിച്ചിട്ടുണ്ടായിരുന്നു. ഞാൻ സ്റ്റേജിൽ കയറി എല്ലാം സെറ്റ് ആക്കുന്നതിനിടയിൽ അവളോട് പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. സ്റ്റേജ് മൊത്തം സെറ്റ് ചെയ്തിട്ട് ഞാൻ വെളിയിൽ വന്നു സ്റ്റേജിന് മുന്നിലായ് നിന്നു. അവിടെ നിന്നാൽ അവൾക്ക് എന്നേ കാണാം.. അവര് താളം ഒക്കെ സെറ്റ് ചെയ്യുന്നതിന്റെ തിരക്കിൽ ആണെങ്കിലും ഇഷാനി പലപ്പോഴും എന്നേ നോക്കുന്നുണ്ടായിരുന്നു.. ഇടയ്ക്ക് ഒക്കെ അതിലൊരു ദേഷ്യവും ഉണ്ടായിരുന്നു.. നീ കാരണം ആണെടാ പട്ടി ഞാൻ ഈ അവസ്‌ഥയിൽ എന്ന് അവൾ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ടായിരുന്നു ഇടയ്ക്ക്.. ഏറ്റവും നടുവിൽ ഒരു സ്റ്റൂളിൽ ആണ് ഇഷാനി. അവളാണല്ലോ മെയിൻ. പതിവ് പോലെ ഹൂഡി തന്നെ ആയിരുന്നു അവളുടെ വേഷം.. ഇന്ന് അവൾ വേറെ എന്തെങ്കിലും ഇടുമെന്ന് ഞാൻ കരുതിയിരുന്നു.. പക്ഷെ എന്തായാലും ഹൂഡി ഇട്ടത് നന്നായി എന്ന് തോന്നി.. വയലിൻ പിടിച്ചു അവൾക്ക് ഇരിക്കുന്നത് കണ്ടിട്ട് ഒരു വെസ്റ്റേൺ ലുക്ക് ഉണ്ട്.. പക്ഷെ എന്തോ എവിടെയോ ഒരു കുഴപ്പം ഉണ്ടല്ലോ…