ഞാൻ അവളോട് ചോദിച്ചു
‘ഓ.. എനിക്ക് വട്ടല്ലേ.. നീ പറഞ്ഞത് കൊണ്ടാ ഞാൻ ഇങ്ങോട്ട് കെട്ടി എടുത്തത് തന്നെ.. അല്ലാരുന്നേൽ വീട്ടിൽ ചുമ്മാ കിടന്നു ഉറങ്ങായിരുന്നു…’
അവൾ പറഞ്ഞു
‘ഇവിടെ ഇത്രയും വലിയ പരുപാടി നടക്കുമ്പോ വീട്ടിൽ പോയി ഉറങ്ങാനോ…? നീ വേഗം റെഡി ആകു.. നിന്റെ പരുപാടി ആണ് കുറച്ചു കഴിഞ്ഞു…’
‘ഒന്ന് പോടാ.. എന്റെ പേരെങ്ങാനും കൊടുത്താൽ എനിക്ക് പകരം നീ കയറി കച്ചേരി നടത്തേണ്ടി വരും…’
അവൾ പറഞ്ഞു
‘കച്ചേരി അല്ല.. വയലിൻ ഫ്യൂഷൻ. നമ്മുടെ മ്യൂസിക് ടീം സെറ്റ് ആണ്.. ജസ്റ്റ് ഒരു പതിനഞ്ചു മിനിറ്റ് കയറിയാൽ മതി നീ.. ദേ വയലിൻ….’
ഞാൻ അടുത്തിരുന്ന കസേരയിൽ നിന്ന് വയലിൻ അവളുടെ നേർക്ക് നീട്ടി. അപ്പോളാണ് ഞാൻ പറയുന്നത് സീരിയസ് ആണെന്ന് അവൾക്ക് മനസിലായത്.. അവളുടെ മുഖം മാറി
‘അർജുൻ ചുമ്മാ കളിക്കാതെ.. എനിക്കൊന്നും വയ്യ..’
ഇഷാനി അത് പറയുമ്പോ മൈക്കിലൂടെ അടുത്തടുത്ത പരിപാടികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.. അഞ്ചാറു പരിപാടികൾ കഴിഞ്ഞു തന്റെ പേര് കേട്ടപ്പോ ഇഷാനിയുടെ നെഞ്ചോന്ന് കിടുങ്ങി…
‘ഞാൻ പോവാ.. നിന്നെ ഞാൻ പിന്നെ കണ്ടോളാം.. എന്നേ വിളിച്ചു വരുത്തി പണി തന്നത് ആണല്ലേ…’
അവൾ ദേഷ്യത്തോടെയും പേടിയോടെയും പോകാനായി എഴുന്നേറ്റു
‘ഇതിൽ എന്താ പണി..? നിനക്ക് അറിയാത്ത പരുപാടി ഒന്നും അല്ലല്ലോ വയലിൻ വായിക്കാൻ..? നീ ആദ്യമായ് അല്ല സ്റ്റേജിൽ കയറുന്നതും.. പിന്നെ എന്താ പ്രശ്നം..?
അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു