ആ പയ്യൻ പറഞ്ഞു
ഈ വാച്ചിന് അങ്ങനെ ഒരു പ്രത്യേകത ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആ പയ്യൻ പറഞ്ഞ സ്വിച്ച് രണ്ടിലും അമർത്തി പിടിച്ചു. പത്തു സെക്കന്റ് അങ്ങനെ ഞെക്കി പിടിച്ചപ്പോ അവൻ പറഞ്ഞത് പോലെ വാച്ചിന്റെ പുറം മൂടി ഓപ്പൺ ആയി വന്നു
അതിനുള്ളിൽ ചുവന്ന മഷിയിൽ എനിക്ക് എന്നെങ്കിലും കാണാൻ വേണ്ടി അവളൊരു കാര്യം എഴുതി ഇട്ടിട്ടുണ്ടായിരുന്നു. ഞാനത് മനസ്സിൽ വായിച്ചു
“Remember me. Try your best. May be we can”
അവളെ ഓർമ്മിക്കാൻ അവളെന്നെ ഓർമ്മിപ്പിച്ചതാണ്.. മാസങ്ങളോ വർഷങ്ങളോ കഴിയുമ്പോ ഞാനിത് തുറന്നു നോക്കുമെന്നും അപ്പോൾ ഇത് കാണുമ്പോൾ ഞാൻ അവളെ ഓർമ്മിക്കുമെന്നും അവൾ കരുതി കാണണം.. അവളെ ഓർമ്മിക്കുവാൻ എനിക്കൊരു സമ്മാനത്തിന്റെയോ കുറിപ്പിന്റെയോ ആവശ്യമില്ല എന്നതാണ് സത്യം.
അവളാ വാക്കുകൾ വെറുതെ എഴുതിയതല്ല എന്ന് എനിക്ക് തിരിച്ചു വീട്ടിൽ ചെന്നപ്പോ ആണ് മനസിലായത്. ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഒരുമിച്ചിരുന്നു ഒരു സിനിമ കണ്ടിരുന്നു.. പരസ്പരം സ്നേഹിച്ചിരുന്ന രണ്ട് പേര് തമ്മിൽ മറന്നു പോകുന്നതും വീണ്ടും ആകസ്മികമായി തമ്മിൽ കണ്ട് പിന്നെയും ഇഷ്ടപ്പെടുന്നതുമായിരുന്നു ആ സിനിമയിലെ കഥ. അവൾ എഴുതിയ വാക്കുകൾ ആ സിനിമയിലേതായിരുന്നു…ആ സിനിമ അ അവൾക്ക് വളരെ പ്രിയപ്പെട്ടത് ആയിരുന്നു.
പിറ്റേന്ന് കോളേജ് ഡേയ്ക്ക് ഞാൻ ആ വാച്ച് ധരിച്ചായിരുന്നു ചെന്നത്.. കോളേജ് ഡേയുടെ പല പല തിരക്കുകൾക്ക് ഇടയിൽ അവളെ ഒന്ന് കാണാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അവൾ വന്നിരുന്നു എന്ന് ഞാൻ ഉറപ്പാക്കിയിരുന്നു.. ഉച്ച കഴിഞ്ഞാണ് ഞാൻ ഒന്ന് ഫ്രീ ആയത്. അവൾ ഓഡിറ്റോറിയത്തിൽ ശ്രുതിയുടെ ഒക്കെ ഒപ്പമുണ്ടെന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. ഞാൻ അവളെ ഫോണിൽ വിളിച്ചു സ്റ്റേജിന് ബാക്കിൽ വരാൻ പറഞ്ഞു.. അവൾ തനിയെ അവിടേക്ക് വന്നു..