‘ആ കുട്ടി ഇത് വാങ്ങിച്ച കൂട്ടത്തിൽ ഇത് യാത്ര പോകുന്ന ഒരു ഫ്രണ്ടിനുള്ള ഗിഫ്റ്റ് ആണെന്ന് പറഞ്ഞാ വാങ്ങിയെ.. അത് കൊണ്ടാ ചോദിച്ചത് കേട്ടോ..’
ആ പെൺകുട്ടി പറഞ്ഞു
‘യെസ്.. ഞാൻ ഒരു യാത്ര പോകാൻ ഇരുന്നപ്പോൾ അവൾ എനിക്ക് വാങ്ങി കൊണ്ട് തന്നതാ. ബട്ട് ആ യാത്ര പിന്നെ ഉപേക്ഷിച്ചു..’
ഞാൻ പറഞ്ഞു
‘ആ കൊച്ചു ഇപ്പോളും ഫ്രണ്ട് മാത്രം ആണോ..?
ആ പയ്യൻ ഇടയിൽ കയറി ചോദിച്ചു
അവന്റെ ചോദ്യം ശരിയാകാഞ്ഞത് പോലെ ആ പെണ്ണ് അവന്റെ കയ്യിൽ ചെറിയൊരു പിച്ചു കൊടുത്തു
‘സോറി. ഇവൻ വെറുതെ ചോദിച്ചതാ..’
ആ കുട്ടി ഒരു ക്ഷമാപണം പോലെ പറഞ്ഞു
‘അതെന്താ അങ്ങനെ ചോദിച്ചത്..?
എന്റെ ചോദ്യം കേട്ട് അവര് രണ്ട് പേരും ഒന്ന് വല്ലാതെ ആയി. എന്നോട് പറയണോ വേണ്ടയോ എന്ന കൺഫ്യൂഷൻ അവരുടെ മുഖത്ത് ഉണ്ടായിരുന്നു
‘എന്താണേലും പറഞ്ഞോ. നോ പ്രോബ്ലം..’
‘അത് പിന്നെ ആ കുട്ടി അന്ന് ഇവിടെ വന്നു കുറെ വാച്ച് നോക്കുന്നുണ്ടായിരുന്നു. ഒന്നും അതിന് അങ്ങോട്ട് പിടിക്കുന്നുണ്ടായിരുന്നില്ല. ലാസ്റ്റ് കുറെ നേരം കഴിഞ്ഞു അത് എന്നോട് പറഞ്ഞു ഒരു ഫ്രണ്ടിന് കൊടുക്കാൻ ഉള്ളതാണ്, ആൾ യാത്ര പോകുവാണ്, വാച്ച് കാണുമ്പോ അതിനെ ഓർമ വരുന്നത് പോലെ ഒന്ന് ആയിരിക്കണം വേണ്ടത് എന്ന്..’
ആ പെൺകുട്ടി പറഞ്ഞു
‘അങ്ങനെ ആണ് ഞങ്ങൾ ഈ സ്പെഷ്യൽ എഡിഷൻ കാണിക്കുന്നത്.. അതിന് ഇഷ്ടവും ആയി.. പെട്ടന്ന് ആ വാച്ച് കണ്ടപ്പോൾ അന്നത്തെ ആ ഓർമ്മയിൽ ചോദിച്ചതാ..’
‘ഫ്രണ്ട് ആണോ ഇപ്പോളും എന്ന് ചോദിച്ചില്ലേ..? അതെന്താ അങ്ങനെ ചോദിച്ചത്..?