‘ നീ ശരിക്കും ഇതിൽ എന്നേ സപ്പോർട്ട് ചെയ്യുമോ…?
കൃഷ്ണ വിശ്വസിക്കാൻ ആകാതെ അവനോട് ചോദിച്ചു
‘ചെയ്യാം.. പക്ഷെ നിനക്ക് അത് മതിയാകുമോ..? അങ്ങനെ ഒരു ലൈഫ്..? അവന്റെ മനസ്സിൽ അപ്പോളും അവൾ ആയിരിക്കില്ലേ…?
രാഹുൽ ചോദിച്ചു
‘എന്നാലും അവന്റെ ഒപ്പം ഞാൻ ആകുമല്ലോ…?
അവൾ സന്തോഷത്തിൽ അല്ലെങ്കിലും ഒരു ചെറിയ പ്രതീക്ഷയിൽ പറഞ്ഞു
‘അത് കൊണ്ടു നീ സാറ്റിസ്‌ഫൈ ആകുമോ…? നീ അവന്റെ കൂടെ ഒരു നൂറ് വർഷം ജീവിച്ചാലും ഇഷാനി എന്ന പേര് കേക്കുമ്പോ അവനുണ്ടാകുന്ന ഫീൽ നിന്നോട് അവന് നിന്നോട് തോന്നില്ല…’
രാഹുൽ തുടർന്നു.
‘അവളെ നോക്കുന്ന പോലെ അവനൊരിക്കലും നിന്നെ നോക്കില്ല. അവളോട് മിണ്ടുന്നത് പോലെ നിന്നോട് മിണ്ടില്ല.. നീ എത്രയൊക്കെ സ്നേഹം വാരിക്കോരി കൊടുത്താലും അവന്റെ ഉള്ളിന്റെ ഉള്ളിൽ അവൻ സ്നേഹിച്ച പെണ്ണ് ഇഷാനി മാത്രം ആയിരിക്കും… നീ ഒരു പകരക്കാരിയും… അങ്ങനെ ഒരു ലൈഫ് ആണോ നീ ജീവിക്കാൻ ഉദ്ദേശിക്കുന്നത്…?
രാഹുലിന്റെ ആ ചോദ്യത്തിൽ അവളുടെ കണ്ണുകളിൽ നനവ് പടർന്നു
‘എന്നെങ്കിലും ആ ഉള്ളിൽ എനിക്ക് കയറി പറ്റാൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു ഇരുന്നോളാം…’
അവൾ കരച്ചിലിന്റെ വക്കിൽ നിന്ന് പറഞ്ഞു
‘ അവനെ ഏറ്റവും നന്നായി അറിയുന്ന അവന്റെ ഫ്രണ്ട് ആണ് പറയുന്നത്… അങ്ങനെ ഒന്ന് ഉണ്ടാവില്ല…’
‘അത് നിനക്ക് എങ്ങനെ പറയാൻ കഴിയും..? ആളുകൾ ചേഞ്ച് ആകില്ലേ…?
കൃഷ്ണ ചോദിച്ചു
‘എനിക്ക് അവനെ അറിയാം.. നീ ഈ കാര്യത്തിൽ ഞാൻ പറയുന്നത് വിശ്വസിക്ക്.. അവന്റെ ഉള്ളിൽ നീ ആയിരുന്നു എങ്കിൽ ഞാൻ നിന്നെയെ സപ്പോർട്ട് ചെയ്യുമായിരുന്നുള്ളു…’