ഫോൺ എടുക്കാതെ കോളേജിന്റെ വേറൊരു മൂലയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു അവൾ.. കളർ കഴുകി കളഞ്ഞു ആ വഴി രാഹുൽ തനിയെ പോയപ്പോ ആണ് കണ്ണ് നിറച്ചു ഇരിക്കുന്ന അവളെ കണ്ടത്..
‘നീ ഇവിടെ ഇരിക്കുവായിരുന്നോ..? ഞങ്ങൾ കരുതി നീ പോയെന്ന്..? വിളിച്ചിട്ട് എടുക്കുന്നില്ല എന്നവൻ പറഞ്ഞു….?
‘ആഹ് ഒരു തലവേദന.. അതാ അവിടുന്ന് പോന്നെ…’
കൃഷ്ണ പെട്ടന്ന് അവൻ കാണാതെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
‘എന്നിട്ട് തലവേദന കുറവുണ്ടോ..? എന്റേൽ വിക്സ് ഉണ്ട്…’
അവൻ ബാഗിൽ നിന്നും വിക്സ് എടുത്തു അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു.. കൃഷ്ണയ്ക്ക് തലവേദന ഒന്നും ഇല്ലായിരുന്നു എങ്കിലും അവൻ അങ്ങനെ ചെയ്തപ്പോ വേണ്ടെന്ന് പറഞ്ഞില്ല..
‘ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങളുടെ കൂടെ അടിച്ചു പൊളിച്ചു നടന്നിട്ട് എന്ത് പറ്റി പെട്ടന്നൊരു തലവേദന വരാൻ…?
അവൻ അവളുടെ അടുത്തിരുന്നു കൊണ്ടു ചോദിച്ചു
‘അറിയില്ല.. പെട്ടന്ന് വന്നു…’
അവൾ അവന് മുഖം കൊടുക്കാതെ താഴേക്ക് നോക്കി ഇരുന്നു..
‘ഇഷാനി അവന്റെ അടുത്ത് വന്നത് കൊണ്ട് ഉണ്ടായ തലവേദന ആണോ ഇത്…?
രാഹുൽ നേരിട്ട് അത് ചോദിക്കാൻ ഒട്ടും മടിച്ചില്ല
‘ അതൊന്നും അല്ല…’
കൃഷ്ണ ഒന്ന് പതറി
‘പിന്നെ എന്തിനാ നീ ഇവിടെ ആരും കാണാതെ വന്നു കിടന്നു മോങ്ങുന്നത്..? ഒരു തലവേദന വന്നത് കൊണ്ടൊന്നും ആണെന്ന് എന്നോട് പറയല്ലേ..’
‘സത്യം ആയും തലവേദന എടുത്തിട്ടാ..’
അവൾ വെറുതെ ആ കള്ളത്തരത്തിൽ മുറുകെ പിടിച്ചു
‘ ശരി. ഞാൻ വിശ്വസിച്ചു..’
അവൻ പറഞ്ഞു
‘നീ വിശ്വസിക്കേണ്ട.. നീ ഒന്നും അല്ലേലും എന്നേ വിശ്വസിക്കില്ലല്ലോ.. അവളുടെ ആളല്ലേ നിങ്ങൾ എല്ലാം…’
കൃഷ്ണ പരിഭവത്തോടെ പറഞ്ഞു