അതിനിടയിൽ ഞങ്ങൾ അധികം സംസാരിച്ചില്ല.. കൂടുതലും തമ്മിൽ ചിരി കൈമാറൽ ആയിരുന്നു. എല്ലാവരുടെയും ചുറ്റും ആ ബഹളത്തിന് നടുവിൽ നിക്കുന്നത് കൊണ്ടു ഞങ്ങൾക്ക് സംസാരിക്കാനും കഴിയില്ല.. എല്ലാം കഴിഞ്ഞു ടാപ്പിന് ചുവട്ടിൽ നിന്ന് ദേഹത്തെ നിറങ്ങൾ എല്ലാം ഒരുപരിധി വരെ കഴുകി കളയുന്നതിന് ഇടയിൽ ആണ് അവളെ തനിച്ചു കിട്ടുന്നത്. അവളും ദേഹത്തെ നിറങ്ങൾ എല്ലാം കഴുകിയിട്ടു നിൽക്കുകയായിരുന്നു..
‘ഇന്നിനി കടയിൽ പോണുണ്ടോ…?
ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു
‘ഈ കോലത്തിലോ..? ഇന്നിനി ഇല്ല. നേരെ വീട്ടിലേക്ക്..’
അവൾ എന്റെ അടുത്തേക്ക് വന്നു
‘ആരുടെ ഐഡിയ ആണോ എന്തോ..? എന്തായാലും പരുപാടി അടിപൊളി ആയിരുന്നു..’
ഞാൻ പറഞ്ഞു
‘ എത്ര നേരം ഉരച്ചു കളഞ്ഞാൽ ആണോ എല്ലാം ശരിക്കും പോകുന്നത്..?
ഇഷാനി നിറങ്ങളെ പറ്റി പറഞ്ഞു
‘നിന്റെ കണ്ണിന്റെ താഴെ കളറ് പോയിട്ടില്ല..’
അവൾ എന്റെ മുഖത്ത് നേരെ വിരൽ ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു
‘എവിടെ…?
ഞാൻ എന്റെ കൈകൾ കൊണ്ട് കണ്ണിന് താഴെ തൂത്തു.
‘അവിടെ അല്ല കുറച്ചു മാറി..’
ഇഷാനി കൈ ചൂണ്ടി എനിക്ക് ഡയറക്ഷൻ പറഞ്ഞു തന്നു. പക്ഷെ എന്റെ വിരൽ ശരിക്കും അവിടെ എത്തിയില്ല.. രണ്ട് മൂന്ന് തവണ ഞാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അവൾ എന്റെ അരികിലേക്ക് വന്നു.. അവളെക്കാൾ മുമ്പ് അവളുടെ സുഗന്ധം എന്റെ അടുത്തെത്തി.. ദൈവമേ…. ഈ ഗന്ധം ഞാൻ അനുഭവിച്ചിട്ട് എത്ര നാളായി… അവൾ അടുത്തേക്ക് വന്നപ്പോൾ എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നി.. അത്രത്തോളം ആ ഗന്ധം എന്നേ സ്വാധീനിച്ചിരുന്നു..