‘നിനക്ക് അവനെ കിട്ടാത്തതിന്റെ ദെണ്ണം നീ ഇങ്ങനെ കരഞ്ഞു തീർക്ക്…’
ജയിക്കാനായി അവളുടെ മസ്തകത്തിൽ തന്നെ ഇഷാനി അടിച്ചു.. ആ വാക്കുകൾ ഒരടി പോലെ കൃഷ്ണയുടെ മേലെ പതിച്ചു.. തന്നെ കൊണ്ട് അർജുനെ തിരിച്ചു സ്നേഹിപ്പിക്കാൻ കഴിയില്ല എന്നാണ് അവൾ പറഞ്ഞത്.. കൃഷ്ണയ്ക്ക് അവളെ മാരകമായി ഉപദ്രവിക്കണം എന്ന് മനസിൽ തോന്നി.. പക്ഷെ അവൾ ലക്ഷ്മി അല്ലാത്തത് കൊണ്ട് അത് ചെയ്തില്ല
‘ നിന്നെക്കാൾ മുമ്പ് അവന്റെ കൂടെ കഴിഞ്ഞവൾ ഞാനാണെടി.. ഇനിയും അതിന് എന്നെക്കൊണ്ട് പറ്റും. അവൻ എന്റെ ആകുന്നത് നീ കാണും.. അന്ന് നീ കരയും… ഇത് കൃഷ്ണ ആണ് പറയുന്നത്.. കൃഷ്ണ…..’
കൃഷ്ണ പൊട്ടിത്തെറിച്ചത് പോലെ ഇഷാനിയോട് പറഞ്ഞു..
അവൾ പറഞ്ഞത് കേട്ട് ഇഷാനിയുടെ ചുണ്ടുകൾ വിറച്ചു.. കൃഷ്ണ അത് പറഞ്ഞിട്ട് തിരിഞ്ഞു നടന്നെങ്കിലും അവളെ നോക്കി ഇഷാനി അമർഷത്തിൽ പല്ലുറമ്മി.. തന്റെ അടുത്ത് നിന്നായിരുന്നു അവൾ ഇത് പറഞ്ഞിരുന്നത് എങ്കിൽ അവളെ താൻ തല്ലിയേനെ എന്ന് ഇഷാനിക്ക് തോന്നി.. അത് പോലെ ദേഷ്യം അവളുടെ ഉള്ളിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു….
ഈ രണ്ട് പെണ്ണുങ്ങളും എന്റെ പേരിൽ ഇങ്ങനെ അടി വച്ച കാര്യമൊന്നും ഞാൻ അറിഞ്ഞതേയില്ല.. ഇഷാനി എന്നോട് ചെറിയ അടുപ്പം കാണിച്ച സന്തോഷം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ സൗഹൃദം പഴയ പോലെ അത്ര തിക്ക് ഒന്നും ആയില്ല.. കോളേജിലെ സകല ആഘോഷങ്ങളും കഴിയാറായി.. ഇനി ആകെ ഉള്ളത് കോളേജ് ഡേ മാത്രം ആണ്.. അതിന് രണ്ട് ദിവസം മുന്നേ ആണ് ഞങ്ങൾ ഹോളി ആഘോഷിച്ചത്.. ആ ഹോളിയുടെ പിന്നിലെ ചരിത്രം പക്ഷെ ആർക്കും അറിയില്ല.. ആഷിക്ക് ആണ് എന്നോട് ഇത് വന്നു പറയുന്നത്