അമ്മു എങ്ങനെ ആണോ അതിൻ്റെ നേരെ എതിര് ആണ് അനു എന്ന അനുപമ ഐസക്. അമ്മു ൻ്റെ അനിയത്തി, വയസ്സ് 31, അമ്മു വെളുത്തത് ആണെങ്കിൽ അനു നു ഇരു നിറം. അമ്മു അഞ്ചു അടി ആറു ഇഞ്ച് പൊക്കം, അനു അഞ്ചു അടി നാല് ഇഞ്ചും. അമ്മു സ്ലിം ആണ്, അനു കുറച്ചു തടിച്ചിട്ടും, എന്നാൽ അങ്ങനെ അധികം തടിച്ചിട്ട് അല്ല കെട്ടോ അമ്മു നേക്കാൾ തടി ഉണ്ടെന്നു മാത്രം. അനു ൻ്റെ ഭർത്താവ് മനു എന്ന മനു മാനുവൽ. മനു ഒരു ന്യൂസ് ചാനൽ ൽ സൗണ്ട് എഞ്ചിനീയർ ആണ്. അനു നു ജോലി ഒന്നും ഇല്ല, വീട്ടിൽ ഇരുപ്പും ഉറക്കവും. മനു ഫുഡ് ഉണ്ടാക്കി കൂടി തന്നിരുന്നെങ്കിൽ കഴിച്ചിട്ട് കിടന്നുറങ്ങാം എന്ന് മാത്രമേ അനു ചിന്തിക്കു. പിന്നെ അവൾക്ക് കുറെ കറങ്ങാൻ പോവണം. മടിച്ചി ആയത് കൊണ്ട് മിക്കപ്പോഴും ഫുഡ് പുറത്തു നിന്ന് തന്നെ ആണ്, മടി അല്ലെ ഉണ്ടാക്കില്ലല്ലോ.
മനു: എൻ്റെ അനു… നീ നിന്ന് ഉറങ്ങുവാണോ?
അനു: ഹ്മ്മ്… മനു… നിങ്ങൾക്ക് ഒരു ചായ ഉണ്ടാക്കാൻ വയ്യേ എന്നെ വെറുതെ എന്തിനാ വിളിച്ചു പൊക്കിയത്?
മനു: സമയം ഏഴര ആയി.
അനു: പോ അവിടുന്ന്, ഞാൻ നന്നായിട്ട് ഉറങ്ങി വന്നതായിരുന്നു. അമ്മു നെ രാവിലെ വിളിച്ചിട്ട് വീണ്ടും കിടന്നതാ ഞാൻ.
മനു: അതെന്തിനാ അമ്മു നെ വിളിച്ചത്?
അനു: മനു ന് ഇതൊന്നും ഓർമ കാണില്ലല്ലോ? അവളെ വിളിച്ചു ഓർമിപ്പിച്ചില്ലെങ്കിൽ അവള് ഒന്നും കൊണ്ടുവരില്ല വീട്ടിൽ നിന്ന്.
മനു: ആ പാവത്തിനെ കൊണ്ട് ചുമപ്പിക്കുവാണോ നീ?
അനു: അവള് ചുമന്നോളും. മിണ്ടാതെ ഇരുന്നു ചായ വേണം എങ്കിൽ കുടിക്ക്.
മനു: ചായ എങ്ങനെ ഉണ്ടോ എന്തോ? ഉറക്കത്തിൽ ഉണ്ടാക്കിയതാ.