പാൽ കുടിച്ചു ഗ്ലാസ് അമ്മയുടെ കൈയിൽ കൊടുത്തു, അമ്മയോട് “ശരി അമ്മെ” എന്നും പറഞ്ഞു അമ്മു അച്ഛൻ്റെ പിന്നിൽ നടന്നു…
എല്ലാ അച്ചന്മാരെയും പോലെ ആ അച്ഛനും തൻ്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി ബാഗ് ഉം പിടിച്ചു അമ്മു ൻ്റെ മുന്നിൽ നടന്നു. ആ അമ്മ നിറഞ്ഞ മനസ്സോടെ സ്വന്തം മോളെ തൻ്റെ ഭർത്താവ്, അവളുടെ അച്ഛൻ, ഒരു കൊച്ചു കുട്ടിയെ എന്നപോലെ ഇപ്പോളും കരുതലോടെ ബസ് സ്റ്റോപ്പ് ലേക്ക് കൊണ്ട് ആക്കുന്നതും നോക്കി നിന്നു.
തണുത്ത വെളുപ്പാൻ കാലത്തു നാട്ടുവഴിയിലൂടെ ഉള്ള നടത്തം, നല്ല ശുദ്ധവായു ശ്വസിച്ചു കൊണ്ട്, അതൊരു സുഖം തന്നെ ആണ്.
വെറുതെ അല്ല നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കവി പാടിയത്.
പിങ്ക് കളർ ചുരിദാർ ധരിച്ചു സുന്ദരി ആയി നടക്കുന്ന അമ്മു, മരം പെയ്യുന്ന മഞ്ഞു തുള്ളികളിൽ നിന്ന് രക്ഷ നേടാൻ തൻ്റെ ഷാൾ തലയിലേക്ക് കയറ്റി ഇട്ടു.
മഞ്ഞു തുള്ളികൾ മരത്തിൻ്റെ ഇലകളിൽ പതിക്കുന്ന ശബ്ദം കേൾക്കാം. അടുത്തുള്ള അമ്പലത്തിൽ നിന്ന് സുപ്രഭാതം മുഴങ്ങുന്നു. ഏതോ വലിയ മരത്തിൽ പക്ഷിക്കൂട്ടം ചിലക്കുന്നുണ്ട്. അച്ഛൻ ആരോടോ എന്തോ സംസാരിക്കുന്ന കേൾക്കാം അമ്മുവിന്, ആരോ അച്ഛൻ്റെ മുന്നിൽ നടക്കുന്നുണ്ട്, നേരം വെളുത്തു തുടങ്ങിയതേ ഉള്ളു, അത് കൊണ്ട് ആര് ആണ് എന്ന് അമ്മുന് മനസിലായില്ല. തന്നെ കുറിച്ച് ആണ് സംസാരം. എന്ന് ആണ് വന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. അടുത്തുള്ള പാൽ സൊസൈറ്റി ൽ പാലും ആയി പോവുന്ന ആരോ ആണ്.
നടന്നു ബസ് സ്റ്റോപ്പ് എത്തിയപ്പോളേക്കും അത്യാവശ്യം വെളിച്ചം വീണിരുന്നു. എറണാകുളത്തേക്ക് ഉള്ള ആദ്യത്തെ ബസ് ആണ്, ആ വഴിയിലൂടെ.