അമ്മു: നീ പോയെ ഡീ… എനിക്ക് അല്ലെങ്കിൽ തന്നെ കുറെ ചുമക്കാൻ ഉണ്ട്, ഇനി തേങ്ങാ കൂടി. നിൻ്റെ കെട്ടിയോൻ അവിടെ ഇല്ലേ അവനോട് പോയി വാങ്ങിക്കാൻ പറ.
അനു: ഡീ പ്ളീസ് ഡീ…
അമ്മു: നീ പോയെ ഞാൻ റെഡി ആവട്ടെ. സമയം പോണു പെണ്ണെ.
അനു: ഡീ പട്ടി… കൊണ്ടുവരണം കെട്ടോ.
അമ്മു: വച്ചിട്ട് പോഡീ…
“ചേച്ചി ആണ് എന്നാലും അവൾക്ക് ഒരു ബഹുമാനവും ഇല്ല എന്നോട്” കാൾ വച്ചിട്ട് പിറുപിറുത്തു കൊണ്ട് അമ്മു റെഡി ആവാൻ തുടങ്ങി.
“നിൻ്റെ അനിയത്തി അല്ലെ, വളർത്തു ദോഷം” അതും പറഞ്ഞു അമ്മു ൻ്റെ സ്വയം പറച്ചിൽ കേട്ടുകൊണ്ട് വന്ന അമ്മ അവൾക്കു ഫുഡ് പാക്ക് ചെയ്തു കൊണ്ട് വന്നു കൊടുത്തു.
അമ്മു: ഹാ, വളർത്തു ദോഷം എൻ്റെയോ അമ്മയുടേതോ?
മക്കളും ആയിട്ട് വാഗ്‌വാദത്തിനു നില്കുന്നത് തനിക്ക് നല്ലതല്ല എന്ന് അറിയാവുന്ന ആ അമ്മ, കൂടുതൽ മിണ്ടാതെ ചിരിച്ചു കൊണ്ട് പോയി…
അമ്മു ഡ്രസ്സ് ചെയ്തു പുറത്തു ഇറങ്ങി. പതിവ് പോലെ അമ്മ യും അച്ഛനും അപ്പോൾ ബാഗ് എല്ലാം എടുത്തു പുറത്തു നില്പുണ്ട്. അച്ഛൻ കൊണ്ട് ബസ് ൽ കയറ്റി വിടും അത് ആണ് പതിവ്.
അമ്മ: ഡീ നീ ഈ പാൽ കുടിച്ചിട്ട് പോ…
അമ്മു: എൻ്റെ അമ്മെ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല, പാല് കുടിപ്പിക്കാൻ.
അമ്മ: നീ ഇപ്പൊ ഇത് കുടിച്ചിട്ട് പോയാൽ മതി. കൊച്ചായാലും, വലുത് ആയാലും.
അമ്മു: രാവിലെ ഇത് എങ്ങനെ കുടിക്കാനാ അമ്മെ? ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അച്ഛൻ ഇതും കണ്ടു ചിരിച്ചു നിന്നോ – അച്ചൻ്റെ സ്വന്തം ഭാര്യ ടെ സ്നേഹ പീഡനം.
അത് കേട്ട് അമ്മു ൻ്റെ അച്ഛൻ ഐസക് കുലുങ്ങി ചിരിച്ചു.