പതിവ് പോലെ അന്നും കിരൺ ഓഫീസിൽ പോവാൻ റെഡി ആവുന്ന തിരക്കിലും, ധന്യ അടുക്കളയിൽ കിരൺ നു ബ്രേക്ക് ഫാസ്റ്റ് എടുത്തു വക്കുന്ന തിരക്കിലും.
“ഡിങ്…. ഡോങ്….”
കിരൺ റെഡി ആയി ബെൽറ്റ് എടുത്തു ധരിക്കുമ്പോൾ അതാ ആരോ കാളിങ് ബെൽ അടിച്ചു…
“ഡിങ്…. ഡോങ്….”
ധന്യ: ചേട്ടാ… ഒന്ന് നോക്ക് ചേട്ടാ ആരാണ് എന്ന്. എൻ്റെ കൈ ഫ്രീ അല്ല.
കിരൺ: ആരാ ഡീ, ഈ ചറ പറ ബെൽ അടിക്കുന്നത്? ഒരു മര്യാദ ഇല്ലാതെ?
ധന്യ: മര്യാദ എന്ന ആ സാധനം ഇല്ലാതെ ബെൽ അടിക്കുന്നത് അവൾ തന്നെ ആയിരിക്കും, അപ്പുറത്തെ അനു. അല്ലാതെ ആരാ, അവൾക്ക് ആണ് ഇവിടെ പെട പെടപ്പ് ഉള്ളത്.
കിരൺ: നിൻ്റെ ഫ്രണ്ട് അല്ലെ?
“ഡിങ്…. ഡോങ്….”
ധന്യ: എൻ്റെ ചേട്ടാ, ഒന്ന് തുറക്ക്, അല്ലെങ്കിൽ അവൾ അതിപ്പോ ചവിട്ടി പൊളിക്കും.
കിരൺ പോയി ഡോർ തുറന്നു…
അനു: ഗുഡ് മോർണിംഗ് ചേട്ടാ… റെഡി ആയോ പോവാൻ…
കിരൺ: പിന്നെ റെഡി ആവണ്ടേ?
അനു: ഹോ… ചേട്ടൻ ഭയങ്കര സുന്ദരൻ ആണല്ലോ.
കിരൺ: അതിപ്പോ നീ പറയേണ്ട കാര്യം ഉണ്ടോ?
അനു: ഹൂ.. അത്ര പൊങ്ങണ്ട ഞാൻ വെറുതെ സുഖിപ്പിക്കാൻ പറഞ്ഞതാ.
കിരൺ: എന്താ രാവിലെ?
അനു: അതെന്താ എനിക്ക് വന്നു കൂടെ? അങ്ങൊട് മാറി നിക്ക് മനുഷ്യ വാതിൽ ൻ്റെ മുന്നിൽ നിന്ന്. ധന്യ എവിടെ?
“ധന്യേ….”
ധന്യ: ആ… ഡീ… ഞാൻ kitchen ൽ.
അനു കിരൺ നെ അവളുടെ തോള് കൊണ്ട് തട്ടി മാറ്റി ധന്യയുടെ അടുത്തേക്ക് നടന്നു.
അനു: ധന്യ, ഈ ചേട്ടനെ ഇത്രക്ക് സുന്ദരൻ ആക്കി ഒന്നും പുറത്തു വിടേണ്ട കെട്ടോ.
ധന്യ: അത് ഇപ്പോ എത്ര പേര് ലിസ്റ്റിൽ ഉണ്ടെന്നു ആർക്കു അറിയാം.