ഈ അദ്ധ്യായം ഇവിടെ അവസാനിച്ചു..
താനിനി ഇതിനെ കുറിച്ച് ചിന്തിക്കുകയേയില്ല…
സാവിത്രി എണീറ്റ് അകത്ത് കയറി വാതിലടച്ച് മുറിയിലേക്ക് പോയി.. കുറച്ച് നേരം കടുത്ത മാനസിക സംഘർഷം അനുഭവിച്ചത് കൊണ്ട് അവൾ തളർന്ന് പോയിരുന്നു..
ബെഡിലേക്ക് മലർന്ന് കിടന്ന് അവൾ കണ്ണടച്ചു..
ഒന്നുറങ്ങി എണീറ്റാൽ എല്ലാം മാറും..
പുറത്ത് പെയ്യുന്ന മഴയുടെ സംഗീതം കേട്ടുകൊണ്ട് സാവിത്രി പതിയെ ഉറക്കത്തിലേക്ക് വീണു..
✍️✍️✍️
വെള്ളക്കുതിര ചക്രവാളത്തിലേക്ക് പറക്കുകയാണ്..
തൊട്ടുപിന്നിൽ അതേ വേഗതയിൽ വരികയാണ് തീജ്വാല..
അതടുത്തടുത്ത് വരികയാണ്..
പക്ഷേ യോദ്ധാവ് കുതിരയെ പറത്തുകയാണ്..
ആ യോദ്ധാവിന്റെ മടിയിലാണ് താനിരിക്കുന്നത്..
അവനാരാണെന്നറിയില്ല..
തന്നെ എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്നറിയില്ല..
എങ്കിലും ഈ തീക്കാറ്റടിക്കുന്ന മരുഭൂമിയിൽ നിന്ന് രക്ഷിച്ച് പറക്കുകയാണവൻ..
അവന്റെ മുഖമൊന്ന് കാണാൻ തിരിഞ്ഞ് നോക്കിയെങ്കിലും കാണാനായില്ല..
ദേഹം മുഴുവൻ പടച്ചട്ടയണിഞ്ഞ ആ യോദ്ധാവിന്റെ മുഖത്തും മൂടുപടമുണ്ട്..
അവൻ കരുത്തനാണ്.. കുതിരയോട്ടത്തിൽ അതിവിദഗ്ദനും..
കുതിരയെ പറത്തുകയാണവൻ..
മരുഭൂമിയിൽ വീശിയടിക്കുന്ന കാറ്റിൽ അവന്റെ മൂടുപടം നീങ്ങിയതും ആ മുഖം കണ്ടു…
അവന്… അവന്… ഉണ്ണിയുടെ മുഖമായിരുന്നു..
ഈ മരുഭൂമിയുടെ വിജനതയിൽ നിന്നും തന്നെ വാരിയെടുത്ത് പറന്നത് ഉണ്ണിയായിരുന്നു..
സാവിത്രി ഞെട്ടിയുണർന്നു..
കണ്ടത് സ്വപ്നമാണെന്നറിയാതെ അവൾ ചുറ്റും നോക്കി..
കണ്ടത് സ്വപ്നം തന്നെ എന്നവൾക്ക് മനസിലായി..
ഇപ്പോ ഈ സ്വപ്നം കാണാനുള്ള കാരണവും അവൾക്ക് മനസിലായി..