ഇവിടെ നിൽക്കുന്ന ഓരോരുത്തർക്കും നല്ല രീതിയിൽ കട ബാധ്യത ഉണ്ടെന്നു ഞങ്ങൾക്കറിയാം… കേവലം 7 ഗെയിം കളിച്ചു ജയിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ എല്ലാ കടവും തീർത്തു നല്ല രീതിയിൽ ജീവിക്കാനുള്ള പണം ഇവിടെ നിന്നും കൊണ്ടു പോകാൻ സാധിക്കും
മത്സരർഥികൾ വീണ്ടും പിറു പിറുക്കൻ തുടങ്ങി….
വെറും ഏഴു ഗെയിം കളിച്ചാൽ ഇപ്പോൾ എത്ര രൂപ കിട്ടാനാ…
ഇതൊക്കെ ഇവന്മാരുടെ അടവാണ് നമുക്ക് ഇവിടെ നിന്ന് പോകുന്നതാ നല്ലത്….
കൂട്ടത്തിലെ ഒരു ഫ്രീക്കൻ ചെറുപ്പക്കാരൻ അതിനിടയിൽ കൂടെ വിളിച്ചു ചോദിച്ചു…
ഏയ്യ് മുഖംമൂടി 7 കളിയും ജയിച്ചാൽ എത്ര രൂപ കിട്ടും 10 ലക്ഷം കിട്ടുമോ… ഹ ഹ ഹ
എല്ലാവരും ആ തുക ചോദിക്കുന്ന കേട്ട് പൊട്ടി ചിരിച്ചു
തീർച്ചയായും നിങ്ങൾ നിങ്ങളുടെ സമ്മാനതുക അറിയേണ്ടത് അത്യാവശ്യമാണ്….. നിങ്ങളുടെ തലക്ക് മുകളിൽ ഇപ്പോൾ വന്നു വീഴാൻ പോകുന്ന പണമെല്ലാം നിങ്ങൾക്കാണ്….
ചുവന്ന മാസ്ക് പറഞ്ഞു തീർന്നതും… ആ വലിയ ചില്ല് കൂട്ടിലേക്ക് 2000 രൂപയുടെ കെട്ടുകൾ തുരു തുരെ വീഴാൻ തുടങ്ങി…. 20 മിനുട്ടോളാം മുകളിൽ നിന്നും ആ കൂട്ടിലേക്ക് കെട്ടുകൾ വീണു കൊണ്ടേ ഇരുന്നു
യെസ്…. നിങ്ങൾക്ക് ഈ കളികൾ എല്ലം ജയിക്കാൻ ആയാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 250 കോടി ഇന്ത്യൻ റുപ്പീസ് ആണ്…… എന്താ ആ പ്രൈസ് പോരാ എന്ന് തോന്നുന്നുണ്ടോ……
അത് വരെ പുച്ഛിച്ചവരും പോകാൻ തിരക്ക് കൂട്ടിയവരും ആ കാശ് കണ്ട് കണ്ണ് മഞ്ഞളിച്ചു നിന്നു…അവർ ജീവിതത്തിൽ എന്നല്ല സ്വപ്നത്തിൽ പോലും ഇത്രയും പൈസ ഒരുമിച്ചു കാണാൻ യോഗമില്ലാത്ത സാധാരണക്കാരായിരുന്നു