ഇതേ സമയം റെഡ് മാസ്ക് ഏറ്റവും മുകളിലെ നിലയിലേക്ക് പോയി… അവിടെ സ്കോച്ച് ഗ്ലാസ് കൈയിൽ പിടിച്ചു കൊണ്ട് ഒരു കറുത്ത ഗൗൺ ഇട്ട് ഒരു വ്യകതി ഇരിക്കുണ്ടായിരുന്നു ടീവിയിൽ ഇവരുടെ ഗെയിം ഷോ കണ്ട് കൊണ്ട്
സാർ…. എങ്ങനെയുണ്ട് ഗെയിം സർ ഉദ്ദേശിച്ച പോലെ നടക്കുന്നുണ്ടോ… റെഡ് മാസ്കിന്റെ ചോദ്യത്തിന്
കറുത്ത ഗൗൺ ഇട്ട ആൾ ഒരു സിപ് എടുത്ത ശേഷം മറുപടി നൽകി
യാ its good,ഞാൻ വിചാരിച്ചതിലും മനോഹരം….. അടുത്ത ലെവൽ ആകുമ്പോളേക്കും its getting more fun….
സാർ… Eliminate ആയ candidatesine എന്താ ചെയ്യേണ്ടത്……
അവരെ നമ്മൾ ആദ്യം പ്ലാൻ ചെയ്ത പോലെ തന്നെ.. ആദ്യം ഫാം ഹൗസിലേക്ക് സേഫ് ആക്കി മാറ്റിക്കോ ബാക്കി ഞാൻ പറയാം….
Okay സാർ…. ഒരു സല്യൂട്ട് കൊടുത്ത് റെഡ് മാസ്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി… പെട്ടന്നെന്തോ ഓർത്ത പോലെ റെഡ് മാസ്ക് ഒന്ന് തിരിഞ്ഞു കൊണ്ടു ചോദിച്ചു
സാർ… നാട്ടിലെ പ്രശ്നം നമുക്ക് പണിയാവുമോ… പോലീസ് മണത്തു ഇങ്ങോട്ട് വരുമോ……
ഒരു വലിയ പൊട്ടിച്ചിരി ആയിരുന്നു അതിനു മറുപടി….
സംസ്ഥാന പോലീസ് മേധാവി ഈ മാത്യു മഞ്ഞൂരാൻ ഇവിടെ ഉള്ളപ്പോളാണോ നിന്റെ ഈ പേടി…… നീ പോയി നാളത്തെ ഗെയിം നടത്താനുള്ള തയ്യാറെടുപ്പ് നടത്താൻ നോക്കെടോ….
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റെഡ് മാസ്ക് ആ റൂമിൽ നിന്നും ഇറങ്ങി…
ഐജി മാത്യു ഒരു സിപ് മദ്യത്തെ വിഴുങ്ങിയ ശേഷം….. നാളെ നടക്കാൻ പോകുന്ന മത്സരത്തെ പറ്റി മനസിൽ ചിന്തിച്ചു… ഒപ്പം നാളെ വരാൻ പോകുന്ന സ്പോൺസർമാരായ vip കളെയും…..