റെഡ് മാസ്ക് എല്ലാ ചെക്കിങ്ങും കഴിഞ്ഞ ശേഷം എല്ലാവരോടും ആയി പറഞ്ഞു
ഇന്നത്തെ മത്സരം ഇവിടെ കഴിഞ്ഞു നാളെ രാവിലെ രണ്ടാം മത്സരം ആരംഭിക്കും… പുതിയ ടാസ്‌കിനായി മത്സരാർത്ഥികൾ തയ്യാറായി നിൽക്കുക നിങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും ഡോർമെറ്ററിയിൽ നിന്നും ലഭിക്കും
ഇനി അവശേഷിക്കുന്ന മത്സരാർത്ഥികളുടെ എണ്ണം 41…
Congratulations… Winners… Good job
ഇത്രയും പറഞ്ഞു കൊണ്ട് റെഡ് മാസ്ക് അവിടെ നിന്നും പോയി.. തോക്കുകളുടെ അകമ്പടിയോടെ എല്ലാവരെയും ആ വലിയ ഡോർമെറ്ററിയിൽ ആക്കിയ ശേഷം അവർ റൂം close ചെയ്തു….
മനോജ് ദേവികയെ താങ്ങി പിടിച്ചു കട്ടിലിൽ ഇരുത്തി… ഒന്നും മിണ്ടാതെ മക്കളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ കട്ടിലിലേക്ക് കിടന്നു
അവളുടെ തലയിൽ ഒന്ന് തഴുകി അവളുടെ നെറ്റിയിൽ ഒരുമ്മ വച്ച് കൊണ്ടു മനോജ് ദേവികയെ ആ ശ്വസിപ്പിക്കാൻ ശ്രമിച്ചു
സാരമില്ലെടി…. ഇതൊന്നും നമ്മളുടെ കൈയിൽ നിൽക്കുന്ന കാര്യങ്ങൾ അല്ലാലോ…എല്ലാം ശരിയാകും.. നമുക്ക് നമ്മുടെ പഴയ ലൈഫ് തിരിച്ചു കിട്ടും.. ഇപ്പോൾ നീ കിടന്നോ
മറ്റൊരു വശത്തു കരയുന്ന അന്നയെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കുകയാണ് ലിസ്സയും വിക്ടറും…
സാരമില്ല മോളെ… ആ തന്തയില്ലാത്തവൻ എന്തേലും പറയുന്ന കേട്ടു മോൾ ഇങ്ങനെ വിഷമിക്കാതെ…
ഞാൻ അവനെ ഇവിടെ ഇട്ട് കൊല്ലും നീ നോക്കിക്കോ
കലി പൂണ്ടു നിൽക്കുന്ന വിക്ടോറിനെ ലിസ്സ സമാധാനപെടുത്തി….
ഇച്ചായ മതി… അവന്മാരോടൊന്നും ഉടക്കാൻ നിൽക്കണ്ട അലമ്പ് ടീംസ് ആണെന്ന് കണ്ടാൽ അറിയാം 7 ദിവസത്തെ കാര്യമല്ലേ ഉള്ളു… നമുക്ക് മാക്സിമം അവരുടെ അടുത്ത് നിന്ന് ഒഴിഞ്ഞു നിൽക്കാം…