അപ്പോളേക്കും എല്ലാവരുടെയും കെട്ടുകൾ എല്ലാം അഴിച്ചു അവർ സ്വാതന്ത്രർ ആയി മാറിയിരുന്നു…
കൂട്ടത്തിൽ 45 വയസ്സ് തോന്നിക്കുന്ന പക്വത തോന്നിക്കുന്ന ഒരു വ്യക്തി തിരിച്ചു ചോദ്യം ചോദിച്ചു
നിങ്ങൾ എന്തിനാണ് ഞങ്ങളെ ഇവിടേക്ക് കൊണ്ടു വന്നിരിക്കുന്നത്…എനിക്ക് കാശിനു ആവശ്യം ഉള്ളത് കൊണ്ടു മാത്രമാണ്ഞാൻ ഇങ്ങോട്ട് നിങ്ങളുടെ കൂടെ വന്നത് ഇപ്പോൾ ദേ ഗെയിം കളിക്കുന്ന കാര്യം ഒക്കെ പറയുന്നു എന്ത് ഗെയിം… നിങ്ങൾ എന്താ ഞങ്ങളെ കളിയാക്കുകയാണോ… ഞങ്ങൾക്ക് ഇപ്പോൾ തന്നെ തിരിച്ചു പോകണം… ഇതെന്തൊ തട്ടിപ്പാണ്… നാട്ടിൽ ഇപ്പോൾ തന്നെ ഇതെല്ലാം പാട്ടായി കാണും..
ഇതെല്ലാം കേട്ടതും എല്ലാവരും ഒച്ചപ്പാട് ഉണ്ടാക്കാൻ തുടങ്ങി….
അതേ ഞങ്ങൾക്കും പോകണം… ഇതെന്തോ ഉടായിപ്പാണ്
തോക്കും പിടിച്ചാണോടാ കോപ്പേ ഗെയിം കളിപ്പിക്കുന്നെ
ഇങ്ങനെ ഓരോരുത്തരും ഓരോന്ന് പറഞ്ഞു അലമ്പുണ്ടാക്കാൻ തുടങ്ങി
Everybody silence please…. ചുവന്ന മാസ്കിട്ട വ്യക്തി വീണ്ടും സംസാരിക്കാൻ തുടങ്ങി….
നിങ്ങൾ ആരും പേടിക്കണ്ട ആവശ്യമില്ല.. ആർക്ക് വേണമെങ്കിലും ഇവിടെ നിന്ന് പോകാം.. ആരും തടയില്ല… നിങ്ങളുടെ പൂർണ സമ്മതത്തോടെ മാത്രമേ നിങ്ങൾ ഈ ഗെയിം കളിക്കേണ്ടതുള്ളു…..
ആദ്യം ഒച്ച വച്ച ആ മധ്യവയസ്സ്കനെ നോക്കി ആയിരുന്നു റെഡ് മാസ്കിന്റെ അടുത്ത ഡയലോഗ്
സാർ നിങ്ങൾക്ക് 75 ലക്ഷം രൂപ
കടമുണ്ട് എന്ന് ഞങ്ങൾക്കറിയാം… അതുകൊണ്ടാണ് നിങ്ങളെ ഒരു കാൻഡിഡേറ്റ് ആയി ഞങ്ങൾ തിരഞ്ഞെടുത്തത്… Its just a second ചാൻസ്…. നിങ്ങൾക്കത് വേണ്ടെങ്കിൽ നിങ്ങൾക്ക് പോകാം…