അപ്പോഴും ദേഷ്യത്തിൽ ഇരുന്ന ഹൃതിക് പിന്നീട് അവിടെ എത്തി കൂടിയ എല്ലാവരും ആയിട്ട് അടി ആയി. ഓരോരുത്തരെ ആയി പിടിച്ച് മാറ്റിയ ശേഷം എല്ലാവരും അവിടെ നിന്ന് പോയി, ഹൃതിക് ഓഫീസിലേക്കും പോയി.
ഓഫീസിൽ അവനെ കാത്ത് പുതിയ ഒരു പണി വരുന്നുണ്ട് എന്ന് അറിയാതെ അവൻ അതിന് അകത്തേക്ക് കേറി ചെന്നു. കേറി ചെന്നതും ശ്രുതികാ ദയനീയം ആയി അവനെ നോക്കി നിന്നു, അപ്പൊ തന്നെ എന്തോ പ്രെശ്നം ഉണ്ട് എന്ന് അവൻ മനസ്സിലാക്കി. അവന്ടെ വർക്കിംഗ് അറീയിലേക്ക് പോവുന്നത് മുന്നേ തന്നെ നേരെ മാനേജറിന്റെ ക്യാബിനിലേക്ക് ആണ് പോയത്.
ഈ കമ്പനിയിൽ വന്ന ക്ലൈന്റ്‌സിന്റെ ഡീറ്റെയിൽസ് മറ്റൊരു കമ്പനിക്ക് കൊടുത്തു, ഇതായിരുന്നു പ്രെശ്നം. (Mr. കാളിദാസിന് കൊടുത്ത ചില ഡീറ്റെയിൽസ്) കൂടുതൽ വർത്തമാനം പറയാൻ ഒന്നും ഉണ്ടായിരുന്നില്ല, നേരെ സസ്പെന്ഷൻ ആയിരിക്കണം.
“ദിസ് ഈസ് യുവർ ഫസ്റ്റ് ജോബ് റൈറ്റ് ? ദോ യു ഹാവ് എനി ഐഡിയ വാട്ട് വിൽ ഹാപ്പെൻ ടു യുവർ ഫ്യുച്ചർ…” ദേഷ്യത്തിൽ ആ മാനേജർ ഹൃതികിനോട് ചോദിച്ചു. ഒന്നും മിണ്ടാതെ നിരാകാനുകളുമായി അവൻ തല താഴ്ത്തി അവിടെ ഇരുന്നു.
“ഐ കാന്നോറ്റ് സേവ് യു. യു ക്യാൻ റിസൈന്‍ ഇഫ് യു വാണ്ട്… തേൻ ഐ ക്യാൻ അവോയ്ഡ് സസ്പെൻഡിങ് യു” അയാൾ പറഞ്ഞു. വെറുതെ ഇവിടെ തന്നെ കടിച്ച് തൂങ്ങി നിൽക്കുന്നതിന് കാലും നല്ലത് വേറെ കമ്പനി നോക്കി പോവുന്നത് ആണ് എന്ന് ആയിരുന്നു അയാൾ പറഞ്ഞത്, അത് ശെരി ആണ് എന്ന് മനസ്സിലാക്കിയ ഹൃതിക് പേപ്പർ ഇടാൻ തീരുമാനിച്ചു.
അവൻ ശ്രുതികയോട് മാത്രമായിരുന്നു യാത്ര പറഞ്ഞത്. രണ്ട് പേരും നല്ല വിഷമത്തിൽ ആയിരുന്നു, ഒന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ പോലും അവളുടെ വാക്കുകൾ ഇടറി. എത്രയും പെട്ടന് നാട്ടിലേക്ക് പോകണം എന്ന് ഉണ്ടായിരുനെകിലും ഓഫീസിൽ പ്രെശ്നം തീർക്കാൻ വേണ്ടി എന്നോട് രണ്ട് ദിവസം അവിടെ നിൽക്കാൻ മാനേജർ ആവിശ്യപെട്ടു.