“ഹൃതിക്… ഐ ഹാവ് റിസീവ്ഡ് എ കംപ്ലൈന്റ്റ് എഗൈൻസ്റ് യു” മാനേജർ വന്ന പറഞ്ഞു. ഓഹ് അത് ഇനി എന്ത് പണ്ടാരം ആണാവോ.
“യു കാല്ലെദ് ഫോർ എ മീറ്റിംഗ് ആൻഡ് ക്യാന്സല്ഡ് ഇറ്റ്. ഈസ് ഇറ്റ് റൈറ്റ്” മാനേജർ തുടർന്നു. ശെരിയാനാലോ, അയാളുടെ കാര്യം മറന്ന് ആണലോ അവളെ പിടിക്കാൻ പോയത്. മാനേജറിന്റെ അടുത്ത് നിന്നും എല്ലാവരുടെയും മുന്നിൽ വെച്ച നല്ല ചീത്ത കേട്ടു. തിരിച്ച് ഒന്നും പറയാൻ താൻ യോഗ്യൻ അല്ലാത്തത് കൊണ്ട് അയാൾ പറയുന്നത് എല്ലാം ഹൃതിക് തല താഴ്ത്തി വെച്ച് നിന്ന് കേട്ടു. എത്രയും പെട്ടന് അപ്പോളജി ലെറ്റർ എഴുതി അയാളുടെ വർക്ക് ചെയ്ത് കൊണ്ടുകാൻ ആയിരുന്നു.
ഞാൻ Mr. കാളിദാസിന് അപ്പൊ തന്നെ മെയിൽ അയച്ച് എല്ലാം ഒന്ന് ശെരിയാക്കി എടുക്കാൻ ശ്രേമിച്ചു, പക്ഷെ അയാൾ അഥവാ കൂടുതൽ ഡിമാന്റുകളും വെച്ചു പിന്നെ വേറെയും ചില കമ്പനികൾക്ക് ഇതേ പോലുള്ള സിറ്റുവേഷനിൽ എന്താണ് ചെയ്ത് കൊടുകാർ എന്നും അയാൾക്ക് വിശദമായി പറഞ്ഞ് കൊടുക്കേണ്ടി വന്നു.
പിന്നീട് രണ്ട് ദിവസം ഇതിന് വേണ്ടി മാത്രമുള്ള പനയ്ക്കൽ ആയിരുന്നു ഹൃതിക് ചെയ്തിരുന്നത്. ആ ദിവസങ്ങളിൽ അവന് വീട്ടിന്റെ മുന്നിൽ നിന്നും റോസാപ്പൂക്കൾ കിട്ടുന്നത് പതിവായി, ജോലിയിൽ ശ്രെധ കൊടുക്കാൻ പട്ടാത്തതും ഉറക്കം ഇല്ലായ്മയും എല്ലാം അവന്റെ ശീലങ്ങൾ ആയി മാറി.
അടുത്ത ദിവസവും രാവിൽ ഓഫീസിൽ പോവാൻ നേരം ഇത് തന്നെ സംഭവിച്ചു, പക്ഷെ ഇതവണ അവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ആയി.
“ഡാ… എന്തിനാടാ മൈരേ നീയൊക്കെ ഇവിടെ സെക്യൂരിറ്റി ആണെന്നും പറഞ്ഞ് നിൽക്കുന്നത്. എന്നും എന്റെ വീടിന്റെ മുന്നിൽ ഏതോ അവന്മാർ വന്ന് ഇതുപോലെ എന്തേലും വെച്ചിട്ട് പോവും. തനിക്ക് ഇതൊക്കെ നോക്ക എന്നല്ലാതെ വേറെ എന്താടോ പണി” എല്ലാവരും കേൾക്കുന്ന വിധത്തിൽ ഒച്ചയുണ്ടാക്കി ഹൃതിക് ആ വയസ്സ് ആയ സെക്യൂരിറ്റി കാരനെ ചീത്ത വിളിച്ചു. ആ അറയിൽ ഉള്ള ആരും ഇതുവരെ അയാളെ ഇങ്ങനെ ചീത്ത വിളിച്ചിട്ട് ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ എന്താണ് കാര്യം എന്ന് അറിയാൻ അടുത്ത താമസക്കാർ എല്ലാം അവന്ടെ അടുത്ത് എത്തി കൂടി.