പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Posted by

അയാളുടെ കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് റിവ്യൂ ചെയ്യാൻ പറ്റുമോ എന്ന് ആവിശ്യപെട്ടിട്ടുള്ള ഒരു മെയിൽ, ഹൃതികിന്റെ മുന്നേ ഉള്ള വർക്കുകൾ കണ്ട് അയാൾക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ചോദിക്കുന്നതും എന്നും ആ മെയിലിൽ ഉണ്ടായിരുന്നു.

അയാളുടെ ഒരു സെക്ട്രടറിയെ കാണാൻ വൈകുനേരം അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റാർബക്സ് കഫേയിലേക്ക് വരാനും പറഞ്ഞിരുന്നു.

ഓഫീസ് ടൈം കഴിഞ്ഞതും അവൻ അയാൾ കാണാൻ ആയിട്ട് ആ കഫെയിൽ പോയി ഇരുന്നു, ആ സെക്രട്ടറി ഇതുവരെ എത്തിയില്ലായിരുന്നു. അപ്പോഴേക്കും ഒരു സ്ത്രീ മെനു കാർഡ് ടേബിളിൽ വെച്ചിട്ട് പോയി, പക്ഷെ ഓർഡർ ചെയ്യാൻ വേണ്ടി അത് തുറന്നതും അവൻ അതിൽ ഒരു പേപ്പർ കഷ്ണം മടക്കി വെച്ചത് കണ്ടു.

“ചെയ്ത് വെച്ചതിൽ നിന്നും രക്ഷപെടാൻ പറ്റും എന്ന് കരുതിയോ നീ. വിധി എന്നൊന്ന് ഉണ്ട്, അത് നിന്നെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും”

വായിച്ച് കഴിഞ്ഞതും അത് ആര് എഴുതി വെച്ചത് ആയിരിക്കും എന്ന് അവന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. അവന്റെ കണ്ണുകൾ ചുറ്റും പോയി, ഒരു ഹൂദി ഇട്ട ആൾ കഫെയുടെ പുറത്ത് നിന്നും അവനെ നോക്കി നില്കുന്നത് അവൻ കണ്ടു, അവൻ പതിയ ചെയറിൽ നിന്നും എഴുന്നേറ്റതും അയാൾ തിരിഞ്ഞ് നടക്കാൻ തുടങ്ങി. കഫെയുടെ പുറത്തു നടന്ന് എത്തിയതും ഹൃതിക് അയാളുടെ പുറക്കെ ഓടാൻ തുടങ്ങി, ആയാലും കൂടുതൽ ഒന്നും ആലോചിക്കാതെ ആ തിരക്കിനിടെ ഇടയിലേക്ക് ഓടി കേറി.

അയാളെ പോലെ ഹൂദി ഇട്ട നൂറ് കണക്കിന് ആൾകാർ അതിന്ടെ ഇടയിൽ ഉണ്ടായിരുന്നു, നിരാശ കൊണ്ട് ഹൃതിക് തലയിൽ കൈയും വെച്ച് അവിടെ നിന്നു. എത്രയും പെട്ടന് അവളെ കണ്ടുപിടിച്ച് കാര്യങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ താൻ സ്വയം ഇല്ലാതെ ആയി തീരും എന്ന ബോധ്യം അവനിൽ കൂടുതൽ വേവലാതി ഉണ്ടാകാൻ തുടങ്ങി. ലോക്കൽ ആയിട്ടുള്ള സ്ഥലങ്ങളും പരിചയക്കാരും ഇല്ലാത്തൊരു അന്യ നാട്ടിൽ ആണ് ഉള്ളത് എന്ന കാരണത്താൽ എവിടെ പോയി അന്വേഷിക്കണം എന്നോ, എങ്ങനെ അന്വേഷിപ്പിക്കാനോ എന്നോ അവന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവൻ അവൻ അവന് അറിയുന്ന സ്ഥലങ്ങളിലൂടെ അവൻ നടന്നു. ക്ഷീണിച്ചു ഇനി നടക്കാൻ പറ്റില്ല എന്ന് ആയപ്പോ മാത്രമായിരുന്നു അവൻ തിരിച്ച് വീട്ടിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *