ലാപ്ടോപ്പ് തുറന്നെങ്കിലും വെറുതെ മൗസ് അങ്ങോട്ടും ഇങ്ങോട്ടും നീക്കി കളിക്കുക ആയിരുന്നു അവൻ.
“ഹൃതിക്… ഹൃതിക്…” അവന്റെ തോളിൽ തട്ടി ശ്രുതിക വിളിച്ച്കൊണ്ടേ ഇരുന്നു. പെട്ടന് സ്ഥലകാല ബോധം വന്ന അവൻ ചുറ്റും തിരിഞ്ഞ് നോക്കി, ശേഷം മാത്രമാണ് അവളെ നോക്കിയത്. അവൾ പിന്നെയും എന്തക്കയോ പറഞ്ഞു, ഒരു മൂളൽ അവന്റെ കാതിൽ വീണു, അവളുടെ ചൂണ്ട് അനങ്ങുന്നത് കണ്ട് അവൾ എന്തോ പറയുന്നുണ്ട് എന്ന് മനസിലാക്കി. ഒന്നും മനസ്സിലായില്ലെന്ക്കിലും അവളുടെ ഒപ്പം അവൻ നടന്നു.
“എന്ത് പറ്റി. അസുഖം മുഴുവൻ ആയിട്ട് മാറിയതിന് ശേഷം വന്ന പോരായിരുന്നോ (T)” അവൾ ചോദിച്ചു.
“ഏയ്… ഇവിടെ എത്തിയപ്പോ പെട്ടന്. ഐ ആം ഫൈൻ (T)” അവൻ മറുപടി കൊടുത്തു.
ഇതേ സമയം അവരുടെ മാനേജർ അടുത്തേക്ക് വന്നു.
“ഓൾ ഓക്കേ ഗയ്‌സ്, ഈസ് ദേർ എനി പ്രോബ്ലം ഹൃതിക്. യു സീം വെരി ഡിസ്ട്രക്ടഡ് ലെറ്റലി” മാനേജർ അവനോട് ചോദിച്ചു. കുറച്ച് ദിവസത്തെ ലീവിന് ശേഷം വന്നപ്പോ തൊട്ട് ഉള്ള മാറ്റങ്ങൾ എല്ലാർക്കും മനസ്സിലായി തുടങ്ങി എന്ന് അവന് മനസ്സിലായി.
“സീ ഹൃതിക്, ജസ്റ്റ് ക്ലിയർ എവെരിതിങ് ഫാസ്റ്റ് ആൻഡ് ചെക്ക് യുവർ മെയിൽ റെഗുലർലി. യു ഹാവ് മിസൈഡ് സമ് മെയിൽ ഡ്യൂറിങ് യുവർ ലീവ് ഐ ഡോണ്ട് വാണ്ട് എനി ദിലായ് ഫ്രം യുവർ സൈഡ്” മാനേജർ പറഞ്ഞു.
തിരിച്ച് ടേബിളിൽ പോയി ഇരുന്ന് പണി എടുക്കുമ്പോഴും തൊട്ടടുത് ഇരുന്ന ആൾകാർ ഓരോന്ന് പറയുകയും ചോയിക്കുകയും ചെയ്തു, ഒന്നും അവൻ കേട്ടില്ല, ശ്രേധികാൻ പറ്റുന്നില്ല. ഇതിന്ടെ ഇടയിൽ അയാൾ പറഞ്ഞ പോലെ മെയിൽ എല്ലാം എടുത്ത് നോക്കി, മിക്കതും ചെയ്ത കഴിഞ്ഞ വർക്കിന്റെ റിവ്യൂ ആയിരുന്നു, പുതിയ അസ്‌സൈന്മെന്റ് എന്ന് പറയാൻ ആകെ ഒരു മെയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു, Mr. കാളിദാസ്.