“നീ ഇനി ഒരു പെണ്ണിനോടും ഈ പരിപാടി ആയിട്ട് ഇറങ്ങാത്ത വിധം നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും… എന്തിനാടാ എന്നോട് ഇത് ചെയ്തത്, ഞാൻ ശെരിക്കും സ്നേഹിച്ചില്ലെടാ നിന്നെ…” വികാരങ്ങൾ നിയന്ത്രിക്കാൻ ആകാതെ അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഹൃതികിന്റെയും കണ്ണുകൾ നിറഞ്ഞു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി.
“നിന്നെ ചതിക്കണം എന്ന് കരുതി ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അന്നും ഇന്നും നിന്നെ ഇഷ്ടമാണ്. പക്ഷെ… പക്ഷെ നമക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റില്ല, നിന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി എനിക്ക് അങ്ങനെ ചെയ്യെണ്ടി വന്നു”
“എന്തൊരു വാചാല മനസ്സ്‌കൻ… നിന്റെ ഈ നടക്കാം ഒന്നും എന്നോട് വേണ്ട… നീ എന്നി തുടങ്ങിക്കോ, നിന്റെ നാശം ഇന്ന് മുതൽ തുടങ്ങും” എന്നും പറഞ്ഞ് അവൾ തിരിച്ച് നടന്ന് പോയി.
അവളെ പുറക്കെ പോയി പിടിക്കണം എന്ന് ഉണ്ടായിരുനെകിലും കിട്ടിയ അടിയുടെ ആഗാതം കാരണം ശ്വാസം വലിക്കാൻ പോലും അവൻ ബുദ്ധിമുട്ടി. പിന്നീട് ഫോൺ എടുത്ത് സെക്യൂരിറ്റിയെ വിളിച്ച ശേഷം അവർ ആണ് അവനെ പുറത്തേക്ക് എത്തിക്കാൻ സഹായിച്ചത്.
അടുത്ത രണ്ട് ദിവസവും സിക്ക് ലീവ് എഴുതി കൊടുത്ത് റെസ്റ്റിൽ ആയിരുന്നു ഹൃതിക്. അതിന്ടെ ഇടയിലും അവൻ അവളെ വീണ്ടും എങ്ങനെ കണ്ടുപിടിക്കും എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അവൻ നിന്നു. ഭക്ഷണം കഴിക്കാൻ പറ്റാതെ ആയി, എന്ത് ചെയ്യുമ്പോഴും ചിന്തകൾ ഈ വഴിക്ക് വരാൻ തുടങ്ങി, ഉറങ്ങും പറ്റാതെ ആയി.
സ്വയം പറഞ്ഞ് മനസ്സിലാക്കി അവൻ അടുത്ത ദിവസം ജോലിക്ക് പോകാനായി അവന്റെ പിജി’യിൽ നിന്നും ഇറങ്ങി. ഡോർ അടച്ചതും അവന്റെ കണ്ണുകൾ താഴെ കിടക്കുന്ന എൻവെലപ്പിലേക്ക് പോയി. അത് തുറന്നതും വീണ്ടും കറുത്ത റോസാപ്പൂക്കൾ ആയിരുന്നു. ദേഷ്യത്തിൽ അവൻ അതിന്ടെ ഇതളുകൾ പറിച്ച് എടുത്തു, നിലത്തേക്ക് എടുത്ത് അതിനെ ചവിട്ടി, അവൻ അവിടെ നിന്ന് അലറി. ചുറ്റുഭാഗം ഉള്ള ആൾക്കാരുടെ ശ്രെദ്ധ എല്ലാം അവന്റെ നേർക്ക് വന്നു. അതെ ദേഷ്യത്തിൽ തന്നെ അവൻ വണ്ടി എടുത്ത് ഓഫീസിലേക്ക് പോയി.