പിന്നീട് ഉള്ള ദിവസങ്ങൾ അവൾ അവന്റെ കോളേജ് ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു. താൻ ഏതാണ് ഒരൽപം വൈകി എന്ന് അവൾ മനസ്സിലാക്കി, ഹൃതികിന്ടെ പഠനം കഴിഞ്ഞ് അവൻ ജോലിക്ക് കേറിയിരുന്നു. പക്ഷെ അത് എവിടെ ആയിരുന്നു എന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി, സമയവും പോയി. വെറുതെ ജോലി ചെയുന്ന സ്ഥലത്തേക്ക് അങ്ങ് കേറി പോവാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല, അവൻ എങ്ങനെ വന്ന് പരിചയ പെട്ടോ അത് പോലെ തിരിച്ച് അവന്റെ ജീവിതത്തിലേക്ക് കേറി ചെല്ലണം. വണ്ടിയിൽ കത്തും, ഓരോ നിറത്തിലും ഉള്ള റോസാപ്പുകളും വെച്ച അവനെ അതെ രീതിയിൽ തന്നെ അവളും സ്വികരിക്കാൻ തീരുമാനിച്ചു.
ആദ്യത്തെ കുറച്ച് പരിശ്രമങ്ങൾ വിഫലം ആയെങ്കിലും ഒടുവിൽ അവന്റെ പിറന്നാളിൽ അവൾക്ക് അത് നടത്തിയെടുക്കാൻ സാധിച്ചു.
ശേഷം ഇപ്പൊ കഥ സംഭവിച്ച് കൊണ്ടിരിക്കുന്ന ഇടത്തേക്ക്…
“ആഷികാ…” കുറച്ച് ബുദ്ധിമുട്ടി കൊണ്ട് അവൻ പറഞ്ഞു.
“ഓഹ് അതൊക്കെ അറിയാമായിരുന്നു അല്ലെ, കണ്ണ് കണ്ടപ്പോ തന്നെ കണ്ടുപിടിച്ചു നീ. ഒരു ദിവസം… ഒരു ദിവസം അത് ഞാൻ തന്നെ നിന്റെ അടുത്ത് വന്ന് പറയും എന്ന് വിചാരിച്ചതാ, പക്ഷെ നീ..” ദേഷ്യത്തിൽ ആണ് ഇതൊക്കെ പറയുന്നത് എങ്കിലും അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.
“എടി നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല, ഇതൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്നും എനിക്ക് അറിയില്ല” വാക്കുകൾ ഇടറി കൊണ്ട് അവൻ പറഞ്ഞു.
“നിന്ടെ കൊന്ന കേൾക്കാൻ അല്ല ഞാൻ വന്നത്. നീ അറിയണം ഞാൻ നിന്റെ പിന്നാലെ ഉണ്ട് എന്ന്, മനസ്സാധാനത്തോടെ നീ ഇരിക്കരുത് ഇനി…” കൊപ്പം ജ്വലിക്കുന്ന കണ്ണുകളുമായി അവൾ പറഞ്ഞു. മുഖത്ത് ചുറ്റി വെച്ച ഷോൾ അവൾ ഊറി മാറ്റി. അവളെ വീണ്ടും കണ്ടതിന്റെ സന്തോഷവും സങ്കടവും കാരണം ഒന്നും പറയാൻ ആവാതെ അവൻ നിലത്ത് തന്നെ ഇരുന്നു.