ലോഹിത് ഇപ്പോഴും ഇങ്ങോട്ടും പോവാതെ പുറത്ത് തന്നെ ഇരിപ്പായിരുന്നു, ആവാസനമായി ഒന്നുടെ അവളോട് മാപ്പ് പറയാനായി അവൻ വീണ്ടും അങ്ങോട്ട് നടന്ന് ചെന്നു. സോഫയുടെ താഴെ വീണ് കിടക്കുന്ന ത്രിവേണിയെ ആയിരുന്നു അവൻ കണ്ടത്.
“ത്രിവേണി…” അവൻ അവിടെ നിന്നും വിളിച്ചു, അവളുടെ അടുത്തേക്ക് ഓടി ചെന്നു. വേഗം തന്നെ അവൻ വണ്ടി വിളിക്കാൻ ശ്രേമിച്ചു, സമയം അർധരാത്രി ആയത് കൊണ്ട് തന്നെ വണ്ടി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടി എങ്കിലും, അവൻ അവളെ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.