പക്ഷേ, തനിക്കോ,,,?..
തനിക്കാരുണ്ട്… ?..
വീട്ടിലേക്ക് കയറിച്ചെല്ലുമ്പോ ഒരു ചായയിട്ട് തരാൻ പോലും തനിക്കാരുമില്ല..
✍️✍️
പഞ്ചായത്തിൽ നിന്ന് കരാറെടുക്കുന്ന ചെറിയ ചെറിയ റോഡുകളും, ഓവുപാലങ്ങളും സമയബന്ധിതമായി പണി തീർത്ത് കൊടുക്കുന്ന ഒരു കരാറ് കാരനായിരുന്നു സാവിത്രിയുടെ ഭർത്താവ് ഗംഗാധരൻ..
ഒരു നല്ല മനുഷ്യൻ..
ഒട്ടും കളങ്കമില്ലാതെ ആത്മാർത്ഥതയോടെ തന്റെ ജോലികൾ തീർത്തിരുന്ന അയാൾക്ക് അവസാനം തന്റെ ആത്മാർത്ഥത വിനയായി..
ഉദ്യോസ്ഥർക്ക് കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ അയാളുടെ നാലഞ്ച് ബില്ലുകൾ പാസായില്ല..
ഓഫീസുകൾ പലവട്ടം കയറിയിറങ്ങിയിട്ടും അത് പാസാക്കാൻ മേലധികാരികൾ തയ്യാറായില്ല..
കടക്കാർ വീട്ടിലേക്ക് കയറി വന്ന് ചീത്ത പറയാൻ തുടങ്ങിയതോടെ ആത്മാഭിമാനമുള്ള ഗംഗാധരൻ ഒരു മുഴം കയറിൽ തൂങ്ങിയാടി…
അയാളുടെ ബില്ല് മാറുകയും, കുറ്റക്കാർക്കെതിരെ നടപടി വരികയും ചെയ്തെങ്കിലും,അതിന് അയാളുടെ ജീവന്റെ വിലയുണ്ടായിരുന്നു..
നാൽപത്തിയെട്ടാം വയസിൽ സാവിത്രി വിധവയായി.. നാലഞ്ച് ബില്ലുകൾ
ഒരുമിച്ച്മാറിയത് കൊണ്ട് നല്ലൊരു തുക സാവിത്രിയുടെ പേരിൽ ബാങ്കിലുണ്ട്..
അവർക്ക് മക്കളില്ല…
ഗംഗാധരനായിരുന്നു കുഴപ്പം.. മരിക്കുന്നത് വരെ അയാൾ നിരന്തരം ചികിത്സയും, വഴിപാടും നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല..
ചികിൽസക്കും, പൂജകൾക്കുമായി അയാൾ പണം ചിലവാക്കിയതിന് കണക്കില്ല..
എന്നിട്ടും സാവിത്രി ഗർഭിണിയായില്ല.. അതിലവർക്ക് കടുത്ത നിരാശയുണ്ടായിരുന്നു..
ഇപ്പോൾ റിട്ടയർമെന്റിന് ശേഷം അത് മനസിന്റെ വിങ്ങലായി മാറി..